ഭിത്തി തകര്‍ന്നു; തെക്കത്തറമ്മല്‍ പാലം അപകടത്തില്‍

0
222

parco vtk
ആയഞ്ചേരി: പാലം അപകടത്തിലായത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി. ആയഞ്ചേരി പഞ്ചായത്തിലെ തെക്കത്തറമ്മല്‍ പാലമാണ് അപകടത്തിലായത്. പാലത്തിന്റെ ഇരുഭാഗത്തെയും കരിങ്കല്‍ ഭിത്തി തകര്‍ന്ന നിലയിലാണ്. ഏത് നിമിഷവും പാലം തകരാവുന്ന അവസ്ഥയിലാണുള്ളത്.
elite furnitureകോള്‍ നില വികസനത്തിന്റെ ഭാഗമായി ആഴവും വീതിയും കൂട്ടിയ തോടിന് കുറുകെയാണ് പാലമുള്ളത്. ആയഞ്ചേരിയില്‍ നിന്ന് തെക്കേത്തറമ്മല്‍ കോളനിയിലേക്കുള്ള ഏക വഴിയാണിത്. ഇതു വഴി പുറമേരി പഞ്ചായത്തിലെ അരൂര്‍, കല്ലുമ്പുറം, കോട്ടുമുക്ക് പ്രദേശങ്ങളിലേക്കും എളുപ്പം എത്താന്‍ സാധിക്കും. പാലം ഉടന്‍ പുനര്‍ നിര്‍മിക്കണമെന്ന് തെക്കത്തറമ്മല്‍ പ്രതികരണ വേദി ആവശ്യപ്പെട്ടു.

vtk bank - Copy