ചന്തയൊരുക്കിയത് കുഞ്ഞുമക്കള്‍; വാങ്ങാനെത്തിയത് അമ്മമാരും നാട്ടുകാരും

0
699

നാദാപുരം: പഠനോത്സവത്തില്‍ ജൈവപച്ചക്കറി ചന്തയൊരുക്കി വിദ്യാര്‍ഥികള്‍. മക്കള്‍ parco vtkവിളയിച്ച പച്ചക്കറി വാങ്ങാന്‍ അമ്മമാരും നാട്ടുകാരും എത്തി. മുടവന്തേരി എംഎല്‍പി സ്‌കൂള്‍ ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാരാണ് തങ്ങളുടെ അധ്യാപകനായ സി.പി.അഖിലിന്റെ സഹായത്തോടെ പച്ചക്കറി കച്ചവടത്തിനിറങ്ങിയത്.
വീടുകളില്‍ ഇവര്‍ തന്നെ നട്ടുവളര്‍ത്തിയതും അധ്യാപകന്റെ വീട്ടിലും സ്‌കൂളിന്റെ സമീപത്തുമുളള വീടുകളില്‍ ഉണ്ടാക്കിയതുമായ ജൈവ പച്ചക്കറികളാണ് കുട്ടികള്‍ വില്‍പനക്കു വെച്ചത്. ചക്ക, മാങ്ങ, വാഴക്കുല ചേമ്പ്, പപ്പായ, വെള്ളരി, വെണ്ട, പയര്‍, കയ്പക്ക തുടങ്ങി പതിനഞ്ചില്‍ പരം പച്ചക്കറികള്‍ ഈ കുട്ടിക്കടയില്‍ ലഭ്യമായി. തങ്ങളുടെ മക്കള്‍ വിളയിച്ചതും പുറത്ത് നിന്ന് ശേഖരിച്ചതുമായ പച്ചക്കറികള്‍ വാങ്ങാന്‍ ഏറെ ഉത്സാഹത്തോടെയാണ് അമ്മമാരും നാട്ടുകാരും എത്തിയത്. നൂറില്‍പരം പേര്‍ പങ്കെടുത്ത പരിപാടി പി.ടി.എ elite furnitureപ്രസിഡന്റ് റഷീദ് കാഞ്ഞിരക്കണ്ടിയുടെ അധ്യക്ഷതയില്‍ തൂണേരി ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ കെ.സുമതി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.സി.സുരേന്ദ്രന്‍, തുണ്ടിയില്‍ മൂസ ഹാജി, ജി.മോഹനന്‍, എന്‍.ശശീന്ദ്രന്‍, എന്‍.കെ.മുകുന്ദന്‍, കെ.മന്‍സൂറ എന്നിവര്‍ പങ്കെടുത്തു.

vtk bank - Copy