കല്ലാച്ചി ചിയ്യൂര്‍ വയല്‍ മണ്ണിട്ട് നികത്തി; അധികൃതര്‍ മൗനത്തില്‍

0
282

നാദാപുരം: കല്ലാച്ചി ചിയ്യൂര്‍ 110 കെ.വി.സബ് സ്റ്റേഷനടുത്തുള്ള ഒരേക്കറോളം വയല്‍ parco vtkഅനധികൃതമായി മണ്ണിട്ട് നികത്തിയതായി പരാതി. ഒഴിവ് ദിവസമായ ഞായറാഴ്ച ആരംഭിച്ച പ്രവൃത്തി ഇന്നലെയും തുടര്‍ന്നാണ് നികത്തല്‍ പൂര്‍ത്തിയാക്കിയത്. തണ്ണീര്‍ തടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വയല്‍ നികത്താന്‍ ഇതിനു മുമ്പ് നടത്തിയ ശ്രമം പ്രദേശ വാസികളുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയ സ്ഥലമാണ് ഇപ്പോള്‍ രണ്ടു ദിവസങ്ങളിലായി നികത്തിയത്.
സമീപത്ത് തന്നെയുള്ള കുന്നിടിച്ചുള്ള മണ്ണ് അഞ്ച് ടിപ്പറുകള്‍ ഉപയോഗിച്ച് എത്തിച്ചായിരുന്നു നികത്തല്‍. വര്‍ഷകാലത്ത് ഏറെ ജല സംഭരണ ശേഷിയുള്ള വയലാണ് ഇത്. കൊടും വേനലില്‍ പോലും ഇവിടെയുള്ള ജല സ്രോതസുകള്‍ സമൃദ്ധമാണ്. പരിസരത്തു നിരവധി താമസക്കാരുമുണ്ട്. വയല്‍ നികത്തിയതോടെ വര്‍ഷകാലത്ത് ജലം ഒഴുകി പോകാന്‍ ഇടമില്ലാതെ സമീപത്തെ elite furnitureവീടുകളില്‍ വെള്ളം കയറുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
കല്ലാച്ചി പ്രദേശത്ത് വീട് വെക്കുന്നതിനായി വയല്‍ നികത്തിയപ്പോള്‍ പോലും പലരും സമരവുമായി രംഗത്തെത്തിയിരുന്നു. vtk bank - Copyഎന്നാല്‍ ഈ വയല്‍ പരിസരത്ത് താമസക്കാരായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ ഉണ്ടായിരുന്നെങ്കിലും ആരും ഇതിനെതിരെ പ്രതികരിക്കാന്‍ രംഗത്തെത്തിയില്ല എന്നത് ഏറെ കൗതുകകരമായി. നാട്ടുകാരില്‍ ചിലര്‍ വടകര താലൂക്ക് അധികൃതരെയും നാദാപുരം വില്ലേജ് ഓഫീസ് അധികൃതരെയും അറിയിച്ചെങ്കിലും നോക്കാം എന്ന മറുപടി പറഞ്ഞതല്ലാതെ ആരും തിരിഞ്ഞു നോക്കിയില്ലെന്നു പരാതി ഉയരുന്നത്.