ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇടതുമുന്നണിയില്‍ സീറ്റ് ചര്‍ച്ച തുടങ്ങി

0
388

 

തിരുവനന്തപുരം: ലോക്‌സഭ സീറ്റ് സംബന്ധിച്ച പ്രാഥമിക ഉഭയകക്ഷി ചര്‍ച്ചക്ക് parco vtkഎല്‍.ഡി.എഫില്‍ തുടക്കം. പുതുതായി എത്തിയ ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളുമായി സി.പി.എം നേതൃത്വം കൂടിക്കാഴ്ച നടത്തി. ഏതെങ്കിലും പ്രത്യേക മണ്ഡലം വേണമെന്ന ആവശ്യം ഇരുപാര്‍ട്ടികളും ഉന്നയിച്ചില്ലെങ്കിലും സീറ്റ് ലഭിച്ചാല്‍ നന്നായിരുന്നെന്ന താല്‍പര്യം അറിയിച്ചെന്നാണ് സൂചന. ചര്‍ച്ചക്ക് സമയം അറിയിക്കാമെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി. ഇരുപാര്‍ട്ടികളുടെയും പ്രതിനിധികള്‍ എ.കെ.ജി സെന്ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായാണ് ചര്‍ച്ച നടത്തിയത്.
മറ്റ് ഘടകകക്ഷികളുമായുള്ള വിശദ ചര്‍ച്ചക്കു മുമ്പേ സി.പി.എമ്മും സി.പി.ഐയും elite furnitureതമ്മില്‍ ചര്‍ച്ച നടക്കണം. കഴിഞ്ഞ ആഴ്ച ഇരുപാര്‍ട്ടി നേതൃത്വവും കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ പാര്‍ട്ടികളും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും എന്നാല്‍, ആര്‍. ബാലകൃഷ്ണ പിള്ള കേരള കോണ്‍ഗ്രസ് (ബി) തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചതായും മുന്നണി vtk bank - Copyകണ്‍വീനര്‍ എ. വിജയരാഘവന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
മുന്നണിയില്‍ 10 കക്ഷികളുണ്ടെങ്കിലും സീറ്റ് വിഭജന ചര്‍ച്ചയില്‍ പ്രയാസമുണ്ടാകില്ല. ജനതാദളിന് (എസ്) കോട്ടയം സീറ്റില്‍ താല്‍പര്യം ഉണ്ടെന്നത് അടക്കം ചര്‍ച്ചയില്‍ പരിഗണിക്കും. എന്‍.സി.പി സീറ്റിന് കത്ത് നല്‍കിയെന്ന വാര്‍ത്ത സംബന്ധിച്ച ചോദ്യത്തിന് പല പാര്‍ട്ടികളും സീറ്റിന് താല്‍പര്യം പ്രകടിപ്പിച്ചെന്നായിരുന്നു പ്രതികരണം. വിജയ സാധ്യതയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.