വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം തടയാന്‍ ജാഗ്രത വേണം: പി.പി സദാനന്ദന്‍

0
414

 

വടകര: വിദ്യാര്‍ഥികള്‍ക്കിടയില്‍ ക്രമാതീതമായി വര്‍ധിക്കുന്ന മയക്കുമരുന്ന് ഉപയോഗം parco vtkതടയാന്‍ രക്ഷിതാക്കളും അധ്യാപകരും ജാഗരൂകരാകണമെന്ന് വടകര ഡിവൈഎസ്പി പി.പി.സദാനന്ദന്‍.   ടൗണ്‍ ജേസീസിന്റെ 27- ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങള്‍ ലഹരിയില്‍ മയങ്ങുന്ന സാഹചര്യം ആശങ്കയോടെയാണ് പോലീസ് നോക്കിക്കാണുന്നത്. കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ നിരീക്ഷിക്കാന്‍ തയ്യാറാകണം. ലഹരിമരുന്നിനെതിരെ സന്നദ്ധ സംഘടനകള്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അരങ്ങോട്ടില്ലം ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ജേസീസ് മുന്‍ മേഖലാ elite furnitureപ്രസിഡന്റ് എസ്.വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. കൃത്രിമ വനവല്‍ക്കരണത്തിലൂടെ ശ്രദ്ധേയനായ അശ്വന്‍ ആരണ്യകം, കെഎസ്ഇബി ജീവനക്കാരന്‍ പി.കെ.പ്രജീഷ്, ജേസീസ് ദേശീയ vtk bank - Copyഅവാര്‍ഡ് ജേതാവ് കെ.കെ.രഞ്ജീവ് കുറുപ്പ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വനിതാ വിഭാഗം ചെയര്‍പേഴ്സണായി ശ്രീന രോഷിപാല്‍, ജൂനിയര്‍ വിഭാഗം ചെയര്‍മാനായി ശിവ എ കാര്‍ത്തിക് എന്നിവര്‍ ചുമതലയേറ്റു. വൈസ് പ്രസിഡന്റ് നൗഷാദ്, വനിതാ വിഭാഗം മേഖലാ ഡയറക്ടര്‍ പി.ദീപ്തി, ജൂനിയര്‍ വിഭാഗം ഡയറക്ടര്‍ ടി.റഫീഖ്, കെ.ലതികേഷ്, എ.കെ.ഷൈജു എന്നിവര്‍ പ്രസംഗിച്ചു.