ജില്ലാ ആശുപത്രി പേരിലൊതുങ്ങുന്നതായി പരാതി

0
292

വടകര: വടകരയിലെ ജില്ലാ അശുപത്രി പേരിലൊതുങ്ങുന്നതായ പരാതി ശക്തമായി. ജില്ലാ ആശുപത്രിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയ ദുരിതമായി മാറുകയാണ്. താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലെന്നാണ് ആക്ഷേപം. parco vtkപരാതികള്‍ നേരാംവണ്ണം പരിഗണിക്കാന്‍ അധികാരികള്‍ തയാറാകുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്.
രോഗികളെ അഡ്മിറ്റ് ചെയ്താല്‍ കൊണ്ടു പോകാന്‍ നല്ല വീല്‍ചെയര്‍ പോലുമില്ല. കാലിനു പ്ലാസ്റ്ററിട്ട രോഗികളടക്കം ബുദ്ധിമുട്ടുകയാണ്. പല വാര്‍ഡുകളിലും ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ല. നടക്കാന്‍പറ്റാത്ത രോഗികളെ ലിഫ്റ്റ് സൗകര്യമില്ലാത്തതിനാല്‍ പുരുഷന്‍മാരുടെ വാര്‍ഡിലേക്കും ഐസിയുവിലേക്കും ചുമന്നു വേണം കോണിപ്പടി കയറ്റി കൊണ്ടു പോകാന്‍. ഇതിനിടയില്‍ അപകടം പിണയുന്ന സംഭവം ധാരാളം. ലിഫ്റ്റ് സ്ഥാപിക്കുന്ന ജോലി ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. കാഷ്വാലിറ്റിയും ഒപിയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നു വാര്‍ഡുകളിലേക്ക് മഴയും വെയിലും കൊണ്ടു വേണം പോകാന്‍.
ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവം പ്രശ്‌നമായി നിലനില്‍ക്കുമ്പോഴാണ് elite furnitureഇത്തരം വീഴ്ചകള്‍. രണ്ടായിരത്തോളം രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന സ്ഥാപനത്തിനു മതിയായ പരിഗണന കിട്ടാതെ പോവുകയാണ്. സമീപത്തെ താലൂക്ക് ആശുപത്രികള്‍ കുതിക്കുമ്പോഴാണ് ജില്ലാ ആശുപത്രിയോട് ഇത്തരമൊരു സമീപനം. ഇക്കാര്യത്തില്‍ രാഷ്ട്രീയ-യുവജന സംഘടനകള്‍ ഫലപ്രദമായി ഇടപെടണമെന്ന ആവശ്യം ഉയരുകയാണ്.

vtk bank - Copy