കുഞ്ഞിപ്പള്ളിയില്‍ അടിപ്പാതക്കായി മുറവിളി

0
655

 

വടകര: കുഞ്ഞിപ്പള്ളിയില്‍ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ parco vtkനേരത്തെയുള്ള ലവല്‍ ക്രോസ് ഭാഗത്ത് പാളം മുറിച്ച് കടക്കുന്നത് വന്‍ അപകടത്തിന് വഴി ഒരുക്കുന്നു. മേല്‍പ്പാലം കയറി പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പാളം മുറിച്ച് കടക്കുമ്പോള്‍ വളവുള്ള ഭാഗത്ത് നിന്ന് ട്രെയിന്‍ വരുന്നതറിയാതെ പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. പ്രദേശത്തെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, പോലീസ് സ്റ്റേഷന്‍, പൊതു വിതരണ കേന്ദ്രം, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴിയാണിത്. കൂടാതെ കോഴിക്കോട്, കണ്ണൂര്‍ elite furnitureഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും കുഞ്ഞിപ്പള്ളിയിലാണ്. പാളത്തിലെ അപകടം ഒഴിവാക്കാന്‍ കുഞ്ഞിപ്പള്ളിയില്‍ അടിപ്പാത നിര്‍മിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഎം ചോമ്പാല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കുഞ്ഞിപളളി ചിറയില്‍പീടിക ഭാഗത്ത് അടിയന്തിരമായി അടിപ്പാത നിര്‍മ്മിക്കണമെന്ന് അഴിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് vtk bank - Copyകമ്മിറ്റി ആവശ്യപ്പെട്ടു. കാല്‍നട യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിനു പരിഹാരം കാണാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് നേതൃത്വം കൊടുക്കാന്‍ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എം.അന്‍ഷാദ് അധ്യക്ഷത വഹിച്ചു. വി.കെ.അനില്‍കുമാര്‍, അഡ്വ: പി.ടി.കെ.നജ്മല്‍, ഷോണ, ഷംനാസ്, എന്‍.മഹേഷ്, സുള്‍ഫിക്കര്‍, മാളവിക, റഷീദ്, കെ.പ്രമോദ്, സായിയ തുടങ്ങിയവര്‍ സംസാരിച്ചു. ചിറയില്‍പീടിക ഭാഗത്ത് അടിയന്തിരമായി അടിപ്പാത നിര്‍മിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു .