മദ്യനയം ഉടന്‍ പ്രഖ്യാപിക്കണം: സിഐടിയു

0
249

നാദാപുരം: കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാനാവശ്യമായ മദ്യനയം ഉടന്‍ parco vtkപ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ചെത്ത് തൊഴിലാളി യൂനിയന്‍ നാദാപുരം റെയിഞ്ച് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്കാകെ പ്രതീക്ഷ നല്‍കി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഗവണ്‍മെന്റ മൂന്ന് വര്‍ഷമായിട്ടും കേരളത്തില്‍ ഇതുവരെ മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. തൊഴിലാളികള്‍ നേതൃത്വം നല്‍കുന്ന സഹകരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സ്വകാര്യ മുതലാളിമാര്‍ തന്നെ കള്ള് ഷാപ്പുകള്‍ ഏറ്റെടുത്തു നടത്തുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
കുറ്റ്യാടി വ്യാപാരഭവനില്‍ സി.പൊക്കന്‍ നഗറില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡണ്ട് വി.പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.നന്ദനന്‍ അധ്യക്ഷത elite furnitureവഹിച്ചു. തയ്യില്‍ ചാത്തു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.സി.ദിനേശ് ലാല്‍ രക്തസാക്ഷി പ്രമേയവും വി.ചന്ദ്രന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. വി.കുമാരന്‍, യു.കെ.ബാലന്‍, കെ.ടി മുരളി ,ഇ.ടി.രാജന്‍ വി.പി കുമാരന്‍, പി.ബിജു എന്നിവര്‍ സംസാരിച്ചു. പി.വത്സന്‍ സ്വാഗതവും പി.ബിനോയി നന്ദിയും പറഞ്ഞു.

vtk bank - Copy