വിലങ്ങാട് മറ്റു പാര്‍ട്ടികളിലെ പത്ത് കുടുംബങ്ങള്‍ സിപിഎമ്മിലേക്ക്

0
680

നാദാപുരം: വിലങ്ങാട് മേഖലയില്‍ മറ്റു പാര്‍ട്ടികളിലെ പത്ത് കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു parco vtkപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. വിലങ്ങാട് നടന്ന പൊതു സമേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഇവരെ മാലയിട്ട് സ്വീകരിച്ചു. ദീര്‍ഘകാലം കോണ്‍ഗ്രസ്, സിപിഐ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തകരും കുടുംബങ്ങളുമാണ് സിപിമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് .
വിലങ്ങാട്ടെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മത്തന്‍ ചേട്ടന്‍ കൊടിമരം, സിപിഐ മുന്‍ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജോസ് ഉതിരക്കുളം, ബിജു കുറ്റിക്കാട്ട്, കോണ്‍ഗ്രസ് കുടുംബാംങ്ങളായ സാബു കുവ്വത്തോട്ട്, കുര്യന്‍ കോച്ചേരി, സാജു കുവ്വത്തോട്ട്,
elite furnitureകട്ടിയച്ചന്‍ കുവ്വത്തോട് തുങ്ങിയവരാണ് പാര്‍ട്ടികള്‍ വിട്ടത്. വിലങ്ങാട് ചേര്‍ന്ന പൊതുയോഗത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം കെ പി പ്രദീഷ്, വിലങ്ങാട് ലോക്കല്‍ സെക്രട്ടറി എന്‍ പി വാസു എന്നിവര്‍ സംസാരിച്ചുvtk bank - Copy