റോഡ് സുരക്ഷാ വാരം: ഇരുചക്രവാഹന മതില്‍ തീര്‍ത്തു

0
279

parco vtk
വടകര: ദേശീയ റോഡ് സുരക്ഷാ വാരാചരണവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് വടകര നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ കൊണ്ട് ‘സുരക്ഷാ മതില്‍’ തീര്‍ത്തു. elite furnitureവടകര ആര്‍ടിഒ യുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ നഗരത്തിലെ പ്രമുഖ ഇരുചക്രവാഹന ഡീലര്‍മാരും മര്‍ച്ചന്റ് അസോസിയേഷന്‍ യൂത്ത് വിംഗും പൊതുജനങ്ങളും പങ്കെടുത്തു.
കരിമ്പനപ്പാലം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച സുരക്ഷാ മതില്‍ ദേശീയ പാതയില്‍ vtk bank - Copyകിലോമീറ്ററുകളോളം നീളത്തിലുണ്ടായിരുന്നു. വൈകീട്ട് 4.30 മുതല്‍ 5 മണി വരെയായിരുന്നു മതില്‍ തീര്‍ത്തത്.
തുടര്‍ന്ന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ റോഡ് സുരക്ഷാ സന്ദേശം കൈമാറി. ചടങ്ങില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ രാജേഷ് എ.ആര്‍, അജില്‍ കുമാര്‍, രാകേഷ് എന്‍, വിജിത്ത് കുമാര്‍, മര്‍ച്ചന്റ് അസോസിയേഷനു വേണ്ടി നിധീഷ് കുമാര്‍, രണ്‍ജീവ് കുറുപ്പ്, വാഹന ഡീലര്‍മാര്‍ക്കു വേണ്ടി ശരത് കുമാര്‍, ഉബൈദ് എന്നിവര്‍ സംസാരിച്ചു.