ഷുക്കൂര്‍ വധക്കേസ്: പി.ജയരാജനെതിരേ സിബിഐ കൊലക്കുറ്റം ചുമത്തി

0
1257

 

തലശേരി: എംഎസ്എഫ് പ്രാദേശിക നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ സിബിഐ കൊലക്കുറ്റം parco vtkചുമത്തി. തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐയുടെ നടപടി. കൊലക്കുറ്റത്തിനു പുറമേ ജയരാജന്‍, ടി.വി.രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരേ ഗൂഡാലോചനാ കുറ്റവും ചുമത്തി
കേസില്‍ ജയരാജന്‍ 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമാണ്. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ എറണാകുളം സി.ബി.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തലശേരി കോടതിയിലേക്ക് മാറ്റുകയായിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ മൂന്നു മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് സി.ബി.ഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഫെബ്രുവരി 14ന് കേസ് തലശേരി കോടതി വീണ്ടും പരിഗണിക്കും.
2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലില്‍ പി. ജയരാജനും ടി.വി. രാജേഷും ആക്രമിക്കപ്പെട്ടതിന്റെ തിരിച്ചടിയായി മണിക്കൂറുകള്‍ക്കു ശേഷം സി.പി.എം ശക്തി കേന്ദ്രമായ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവില്‍വെച്ച് കണ്ണൂരിലെ തളിപ്പറമ്പ് elite furnitureപട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറി (24) നെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടത്തെല്‍. ഷുക്കൂറിന്റെ സുഹൃത്ത് സക്കരിയക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് മാതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതും സി.ബി.ഐ അന്വേഷണത്തിന് അനുകൂലവിധി നേടിയതും. അന്വേഷണം സി.ബി.ഐക്ക് വിടുന്നതിനെതിരായ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും ഹരജികള്‍ ഹൈകോടതി തള്ളിയിരുന്നു.
കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചന പൊലീസിന് കൃത്യമായ രീതിയില്‍ അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടത്തെിയാണ് കോടതി അന്വേഷണം സി.ബി.ഐക്ക് വിട്ടത്. കേസിനെതിരെ ജയരാജന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
vtk bank - Copyഡി.വൈ.എഫ്.ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കിഴക്കേവീട്ടില്‍ കെ.വി. സുമേഷാണ് ഒന്നാം പ്രതി. ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക് വൈസ് പ്രസിഡന്റ് കണ്ണപുരം ചൈനാക്ലേക്ക് സമീപത്തെ പാറയില്‍ ഗണേശന്‍, ഡി.വൈ.എഫ്.ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി. അനൂപ്, മൊറാഴ തയ്യല്‍ ഹൗസില്‍ വിജേഷ് എന്ന ബാബൂട്ടി, ഒളിവിലുള്ള മൊറാഴ പാന്തോട്ടം കെ. പ്രകാശന്‍, അരിയില്‍ ധര്‍മ്മക്കിണറിന് സമീപത്തെ ഉമേശന്‍ എന്നിവരാണ് രണ്ടു മുതല്‍ ആറു വരെ പ്രതികള്‍. കേസിലെ ഒരു പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.