ഒഞ്ചിയം ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആര്‍എംപിഐ

0
900

വടകര: പതിനാലാം തിയതി നടക്കുന്ന ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നതായി ആര്‍എംപിഐ parco vtkനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതായും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതായും നേതാക്കള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ഫണ്ട് അനുവദിക്കാനുള്ള അപേക്ഷാ ഫോറം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തത് ഇലക്ഷന്‍ കമ്മീഷന് കൈമാറിയതായി ഇവര്‍ പറഞ്ഞു. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന ഘട്ടത്തില്‍ പുറത്തു നിന്നുള്ള ആളുകളെ പട്ടികയില്‍ പുതുതായി ചേര്‍ത്ത് കൊണ്ട് കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കാനുള്ള ശ്രമവും സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനും വഴങ്ങാത്തവരെ ക്രിമിനലുകളെ വിട്ട് ഭീഷണിപ്പെടുത്തി ഒപ്പം നിര്‍ത്താനുമുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ഇവര്‍ പറഞ്ഞു. ജാതിമത elite furnitureചേരി തിരിവ് സൃഷ്ട്ടിച്ച് വോട്ടര്‍മാരില്‍ അങ്കലാപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മാടാക്കര സ്‌കൂള്‍ പ്രശ്നത്തില്‍ പഞ്ചായത്തിനെതിരെയുള്ള കള്ള പ്രചരണം നടത്തുന്നത് ഇതിന്റെ ഭാഗമാണെന്നും രാജ്യം മുഴുവന്‍ ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിനിരക്കുമ്പോള്‍ ഒഞ്ചിയം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ vtk bank - Copyബിജെപിയുമായി അവിശുദ്ധ രാഷ്ട്രീയ സഖ്യം രൂപപ്പെടുത്തി വിജയിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത്തരം നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പ് വരുത്താന്‍ ജില്ലാ ഭരണ കൂടവും പോലിസും ശക്തമായി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, ഏരിയാ സെക്രട്ടറി കെ.ചന്ദ്രന്‍, പി.ജയരാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.