കാരാട്ട്റസാഖിന് എം.എല്‍.എയായി തുടരാം; ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

0
439

ന്യൂഡല്‍ഹി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. കാരാട്ട് parco vtkറസാഖിന്റെ ഹരജി പരിഗണിച്ച് സുപ്രീംകോടതിയാണ് സ്റ്റേ അനുവദിച്ചത്. എന്നാല്‍, എം.എല്‍.എ എന്ന നിലയില്‍ നിയമസഭ സമ്മേളനത്തില്‍ റസാഖിന് പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ പാടില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് മണ്ഡലത്തിലെ വോട്ടര്‍മാരായ കെ.പി. മുഹമ്മദും മൊയ്തീന്‍ കുഞ്ഞിയും നല്‍കിയ ഹരജി അനുവദിച്ചാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു നേരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതേസമയം, തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ എം.എ. റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു.
നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനോ ആനുകൂല്യങ്ങള്‍ പറ്റാനോ പാടില്ലെന്ന ഉപാധികളോടെ ഹൈകോടതി സ്‌റ്റേ അനുവദിച്ചിരുന്നു. elite furnitureതുടര്‍ന്നാണ് റസാഖ് സുപ്രീംകോടതിയില്‍ സമീപ്പിച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് എതിര്‍ സ്ഥാനാര്‍ഥി എം.എ. റസാഖിനെതിരെ അപകീര്‍ത്തികരമായ രീതിയില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയതായും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതായും ചൂണ്ടിക്കാട്ടിയായിരുന്നു കെ.പി. മുഹമ്മദിന്റെയും മൊയ്തീന്‍ കുഞ്ഞിയുടെയും ഹരജി. റസാഖിനെ വെറുതെവിട്ട് കോടതി തീര്‍പ്പു കല്‍പിച്ച വിഷയമാണ് അപമാനിക്കാനായി ഡോക്യുമെന്ററിയിലൂടെ vtk bank - Copyഉന്നയിച്ചതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.
573 വോട്ടിനായിരുന്നു കാരാട്ട് റസാഖിന്റെ വിജയം. തീര്‍പ്പായ കേസുമായി ബന്ധപ്പെടുത്തി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ മുന്‍വിധിയുണ്ടാക്കാനും സ്ഥാനാര്‍ഥിക്കെതിരായ വികാരം പ്രകടിപ്പിക്കാനും പറ്റുന്ന വിധം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.