കല്ലാച്ചിയില്‍ തോട് കയ്യേറി കെട്ടിട നിര്‍മാണം; അധികൃതരുടെ ഒത്താശയെന്ന്

0
438

നാദാപുരം: കല്ലാച്ചിയില്‍ സംസ്ഥാന പാതയോരത്ത് തോട് കയ്യേറി കെട്ടിട നിര്‍മാണം parco vtkതകൃതി. കല്ലാച്ചി മിനി സിവില്‍ സ്റ്റേഷന്‍ റോഡ് കവലക്കടുത്തായാണ് തോട്ടില്‍ പില്ലറുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ അറിവോടെയാണ് കെട്ടിടം പണിയുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വേനല്‍ക്കാലമായതോടെ തോട്ടിലൂടെയുള്ള നീരൊഴുക്ക് കുറഞ്ഞപ്പോഴാണ് തോട്ടില്‍ മണ്ണിട്ട് നികത്തി വലിയ കുഴി എടുത്ത് കോണ്‍ക്രീറ്റ് പില്ലറുകള്‍ നിര്‍മിച്ചത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രവൃത്തി നടത്തുന്നതെന്ന പരാതിയുണ്ട്. നീര്‍ചാലുകളില്‍ കല്ലാച്ചി ടൗണ്‍ പരിസരത്ത് ഉണ്ടായിരുന്ന പല തോടുകളും നീര്‍ചാലുകളും മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ പണിതതോടെ മഴക്കാലത്ത് കടകളിലേക്ക് വെള്ളം ഇരച്ചു കയറുന്ന സ്ഥിതിയുണ്ട്. ഈ അവസ്ഥയിലാണ് ബാക്കിയുള്ള തോടുകള്‍ കൂടി മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ elite furnitureപണിയുന്നത്. ഇവിടെയുള്ള തോട് ഇല്ലാതാകുന്നതോടെ മഴക്കാലത്ത് മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള റോഡില്‍ വെള്ളം പൊങ്ങി ഗതാഗതം മുടങ്ങിയേക്കുമെന്ന ആശങ്കയുണ്ട്.

vtk bank - Copy