രാജീവന്റെ കുടുംബത്തിന് നാട്ടുകാര്‍ തണലൊരുക്കുന്നു

0
1169

നാദാപുരം: ഹോട്ടല്‍ തൊഴിലാളിയായിരുന്ന ചീക്കോന്ന് നാരോത്ത് രാജീവന്റെ അകാലവിയോഗത്തോടെ ജീവിതം വഴി മുട്ടിയ കുടുംബത്തിന് നാട്ടുകാര്‍ parco vtkതണലൊരുക്കുന്നു. കഴിഞ്ഞ ജനവരി ആറിനാണ് കല്ലാച്ചിയിലെ ഹോട്ടലില്‍ സപ്ലയറായിരുന്ന രാജീവന്‍ അര്‍ബുദം ബാധിച്ച് മരിച്ചത്. ഇതോടെ ഭാര്യയും പറക്കമുറ്റാത്ത മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം വഴി മുട്ടിയ സ്ഥിതിയായി. നിത്യ
ചെലവുകള്‍ക്ക് പോലും വഴിയില്ല. കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ പോലും നിറവേറ്റാനാവാത്ത അവസ്ഥ. രാജീവന്റെ കടുംബത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാനായി നരിപ്പറ്റ, കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രക്ഷാധികാരികളായി
പാലോല്‍ കുഞ്ഞമ്മദ് (ചെയര്‍മാന്‍), പി.കെ.മോഹനന്‍ (കണ്‍വീനര്‍), പി.കെ.കുഞ്ഞബ്ദുള്ള (ട്രഷറര്‍) എന്നിവരങ്ങുന്ന ജനകീയ കമ്മിറ്റി രൂപീകരിച്ച്
elite furnitureപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഗ്രാമീണ ബേങ്ക് ചീക്കോന്ന് ശാഖയില്‍ 40232101060674 നമ്പറായി, ഐഎഫ്എസ് സികെഎല്‍ജിബി 0040232 അക്കൗണ്ട്
തുടങ്ങി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍. 9745833986.

vtk bank - Copy