കോട്ടത്തുരുത്തിയില്‍ ഭക്ഷ്യവിഷബാധ; കുട്ടികളടക്കം അമ്പതോളം പേര്‍ ആശുപത്രിയില്‍

0
1173

വടകര: പുതുപ്പണം കോട്ടത്തുരുത്തിയില്‍ കല്യാണ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കു parco vtkഭക്ഷ്യവിഷബാധ. കുട്ടികളടക്കം അമ്പതോളം പേര്‍ ചികിത്സ തേടി.
 മണിയോത്ത് സുകുമാരന്റെ മകന്‍ ലെനീഷിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുത്ത് ബിരിയാണി കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഞായറാഴ്ച ഭക്ഷണം കഴിച്ചവര്‍ക്കു തിങ്കളാഴ്ച രാവിലെയോടെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. കലശലായ വയറുവേദനയും ഛര്‍ദിയും ഉണ്ടായി. ചീനംവീട് യുപി സ്‌കൂളിലെയും അങ്ങാടിത്താഴ സ്‌കൂളിലേയും മുപ്പതോളം വിദ്യാര്‍ഥികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കൂളില്‍ നിന്നാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ക്കു elite furnitureപുറമെ മുതിര്‍ന്നവരും ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ലെന്നും കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

vtk bank - Copy