സഹായത്തിന്റെ വെള്ളിവെളിച്ചം കാത്ത് ആദര്‍ശ്

0
254

 

അമി വളയം

വളയം: പഠിച്ച് വലിയ ആളാകണമെന്നാണ് ആദര്‍ശിന്റെ മോഹം. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ ആദര്‍ശിന്റെ പഠനത്തെയടക്കം ബുദ്ധിമുട്ടിലാഴ്ത്തുകയാണ്. ഇന്നും മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഇരുട്ടിനോട് പടവെട്ടി പഠനം മുന്നോട്ട് കൊണ്ട് parco vtkപോവുകയാണ് മിടുക്കനായ ഈ വിദ്യാര്‍ഥി.
നാടിന്റെ മുക്കിലും മൂലയിലും വൈദ്യുതി ദീപങ്ങള്‍ തെളിഞ്ഞപ്പോള്‍ ആദര്‍ശിന്റെ വീട്ടില്‍ വെളിച്ചമേകുന്നത് മണ്ണെണ്ണ വിളക്ക്.
മഞ്ചാന്തറ കക്കൂട്ടത്തില്‍ ചന്ദ്രന്റെയും രജനിയുടെയും മകനാണ് ആദര്‍ശ്. വളയം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥി. അച്ഛന്‍ ചന്ദ്രന് എല്ല് സംബന്ധമായ അസുഖം ബാധിച്ചതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ കുടുംബത്തിന്റെ ദുരിതങ്ങള്‍ ആരംഭിച്ചു. അമ്മ രജനി കൂലിപ്പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്.
മഞ്ചാന്തറയിലെ എട്ട് സെന്റ് ഭൂമിയില്‍ ഇഎംഎസ് ഭവന പദ്ധതിയിലൂടെ കിട്ടിയ വീട്ടിലാണ് ആദര്‍ശും അച്ഛനും അമ്മയും വൃദ്ധയായ അമ്മൂമ്മയും താമസിക്കുന്നത്. എന്നാല്‍ വീട് പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. വീടിന്റെ തേപ്പും വയറിംഗും ബാക്കി കിടക്കുന്നു. വയറിംഗ് പൂര്‍ത്തിയായാല്‍ വൈദ്യുതി വെളിച്ചം വരുമെന്ന elite furnitureപ്രതീക്ഷയിലാണ് ആദര്‍ശും കുടുംബവും
എന്നാല്‍ വയറിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ ഇരുപതിനായിരത്തില്‍പരം രൂപ ചെലവ് വരും. രോഗങ്ങള്‍ തളര്‍ത്തിയ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ വയറിംഗ് പൂര്‍ത്തീകരിക്കാന്‍ പ്രയാസമാണ്. ഇതോടെ വൈദ്യുതിയുടെ വെള്ളി വെളിച്ചമെത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷയും നല്‍കി കാത്തിരിക്കുകയാണ് കുടുംബം. സുമനസുകളുടെ കാരുണ്യമുണ്ടെങ്കില്‍ ഈ മിടുക്കനായ വിദ്യാര്‍ഥിയുടെ വീട്ടിലും വൈദ്യുതി വെളിച്ചമെത്തും.

vtk bank - Copy