എസ്‌വൈഎസ് ഓഫീസ് ഉദ്ഘാടനവും അനുബന്ധ പരിപാടികളും

0
212

വടകര: ഓര്‍ക്കാട്ടേരിയില്‍ എം.ടി.കെ. കുഞ്ഞബദുള്ള ഹാജിയുടെ പേരില്‍ നിര്‍മിച്ച parco vtkസമസ്ത എസ്‌വൈഎസ് ഓഫീസായ ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനവും അനുബന്ധ പരിപാടികളും 15 മുതല്‍ 18 വരെ നടക്കും. വിവിധ ദിവസങ്ങളിലായി പതാക ദിനം, എക്‌സാം മോട്ടിവേഷന്‍, ഉംറ സംഗമം, കുരുന്ന് കൂട്ടം, പ്രവാസിസംഗമം, കോട്ടയില്‍ അന്ത്രുഹാജ് സ്മാരക ലൈബ്രറി ഉദ്ഘാടനം തുടങ്ങി നിരവധി പരിപാടികള്‍ നടക്കും. ഓഫീസ് ഉദ്ഘാടനം 18 നു വൈകുന്നേരം അഞ്ചരക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ലൈബ്രറി ഉദ്ഘാടനം പാറക്കല്‍ അബ്ദുള്ള എംഎല്‍എ മുഖ്യപ്രഭാഷണം നാസര്‍ ഫൈസി കൂടത്തായിയും നിര്‍വഹിക്കും.
പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഓര്‍ക്കാട്ടേരി മഹല്ല് ഖാസി എം.കെ.കുഞ്ഞ്ബുള്ള മൗലവി നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കല്ലേരി മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു. എ.കെ.ബീരാന്‍ ഹാജി, കെ.എം കുഞ്ഞി മൂസ ഹാജി, ഓരാട്ട് ഇബ്രാഹിം ഹാജി, റഹ്മാനി എടച്ചേരി, പി.പി.അന്ത്രു ഹാജി, മുള്ളന്‍ കുന്നത്ത് elite furnitureസൂപ്പി, എം.കെ.ഇസ്മായില്‍, മലോല്‍ അമ്മദ്, ഇല്ലത്ത് അമ്മദ്, റിയാസ് കുനിയില്‍, എം. ഹാഫിസ് , എം.നിജാസ്, പി.കെ.അസീസ്, എം.എന്‍.റഹീസ്, ഷബീര്‍ ചുണ്ടോളി, നെസീഫ് പെരുന്തോടി,അഫ്‌സല്‍ ഏറോത്ത് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഷുഹൈബ് കുന്നത്ത് സ്വാഗതവും എം.ടി.കെ.അമ്മദ് നന്ദിയും പറഞ്ഞു.

vtk bank - Copy