നാദാപുരം-മുട്ടുങ്ങല്‍ റോഡ് വികസനത്തിന് എംഎല്‍എമാരുടെ ഇടപെടല്‍

0
580

വടകര: നവീകരിക്കുന്ന നാദാപുരം-മുട്ടുങ്ങല്‍ റോഡിന്റെ പ്രവൃത്തികള്‍ക്കായി parco vtkവിവിധ വകുപ്പുകള്‍ യോജിച്ചുനീങ്ങാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. വടകര പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ എംഎല്‍എമാരായ ഇ.കെ.വിജയന്‍, സി.കെ.നാണു, പാറക്കല്‍ അബ്ദുള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.
വീതികൂട്ടുന്ന ഭാഗത്തെ വൈദ്യുതത്തൂണുകള്‍, മരങ്ങള്‍, ടെലിഫോണ്‍ തൂണുകള്‍, വാട്ടര്‍അതോറിറ്റി പൈപ്പുകള്‍ എന്നിവ മാറ്റുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വകുപ്പുമേധാവികളെ പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേര്‍ത്തത്.
വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഒന്നിച്ച് പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ തീരുമാനമായി. 41 കോടിരൂപ ചെലവില്‍ നവീകരിക്കുന്ന റോഡിന്റെ പ്രവൃത്തി elite furnitureഏറ്റെടുത്തു നടത്തുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്. 12 മീറ്റര്‍ വീതിയില്‍ 11 കിലോമീറ്ററിലാണ് പ്രവൃത്തി നടത്തുന്നത്. 4.5 കോടിരൂപ ചെലവില്‍ പണിനടക്കുന്ന കല്ലാച്ചി-വളയം-പുതുക്കയം റോഡിന്റെയും 3.5 കോടി രൂപ ചെലവില്‍ പണി നടക്കുന്ന കല്ലാച്ചി-വാണിമേല്‍ റോഡിന്റെയും അവലോകനം യോഗത്തില്‍ നടത്തി. രണ്ടുറോഡിന്റെയും പ്രവൃത്തികള്‍ രണ്ടുദിവസത്തിനകം പുനരാരംഭിക്കാനും മരങ്ങളും വൈദ്യുതത്തൂണുകളും മാറ്റുന്നതിലെ കാലതാമസം ഒഴിവാക്കാനും തീരുമാനിച്ചു. vtk bank - Copyപ്രവൃത്തികളെച്ചൊല്ലി നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനിടയിലാണ് യോഗം വിളിച്ചത്.
ഇലക്ട്രിസിറ്റി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഇ.ആര്‍. ശ്രീലത സെല്‍വം, സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ വി. രാജന്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. വിനോദന്‍, മാഹി കനാല്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഐ.വി. സുശീല്‍, ബി.എസ്.എന്‍.എല്‍. ഡി.ഇ.സി.ബി. ബിനോജ്, കുറ്റ്യാടി കനാല്‍ എ.ഇ.പി.സി. അമല്‍, സൊസൈറ്റി വൈസ് പ്രസിഡന്റ് വി.കെ. അനന്തന്‍ എന്നിവര്‍ പങ്കെടുത്തു.