ഹരിതാമൃതം പ്രദര്‍ശനം തുടങ്ങി

0
315

വടകര: മഹാത്മാ ദേശസേവാ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഹരിതാമൃതം ആയൂര്‍വേദ parco vtkപ്രദര്‍ശനത്തിനു നല്ല തരിക്ക്. ടൗണ്‍ഹാളില്‍ ഇന്നലെ വൈകുന്നേരം ആരംഭിച്ച ദശവാര്‍ഷിക പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. ആയൂര്‍വേദത്തിന്റെ വൈവിധ്യങ്ങളുമായി ബന്ധപ്പെട്ട വിവിധ പവലിയനുകളാണ് ടൗണ്‍ഹാളിനകത്തും പുറത്തുമായി ഒരുക്കിയിട്ടുള്ളത്. അപൂര്‍വമായ ഔഷധ സസ്യങ്ങളടക്കമുള്ളവ ആളുകളെ ആകര്‍ഷിക്കുന്നു.
ലളിത ജീവിതം നയിക്കൂ, പ്രകൃതിയെ രക്ഷിക്കൂ എന്ന സന്ദേശമാണ് ഹരിതാമൃതം ഇത്തവണ നല്‍കിയിരിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം ഗോവ പീസ്ഫുള്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് സെക്രട്ടറി കുമാര്‍ കലാനന്ദ് മണി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം പ്രസിഡന്റ് പി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സ്വന്തംവീട്ടുവളപ്പില്‍ കുട്ടിവനം ഉണ്ടാക്കിയ സുഭാഷ് ചന്ദ്രബോസിനെയും ഭാര്യ ഇന്ദിരയേയും ചടങ്ങില്‍ ആദരിച്ചു. പി.പി. പ്രസീത് കുമാര്‍ മംഗളപത്രം സമര്‍പിച്ചു.
ദശവാര്‍ഷിക ഉപഹാരമായി ട്രസ്റ്റ് വൈസ് ചെയര്‍മാനും റിട്ടയേര്‍ഡ് കൃഷി elite furnitureഓഫീസറുമായ പി.എം.വത്സലന്‍ തയ്യാറാക്കിയ ‘ജീവനുള്ളകൃഷി’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ഹരിതാമൃതം പ്രദര്‍ശനം മിനാര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ബ്രോഷര്‍ പ്രകാശനം പ്രൊഫ. കെ.കെ. മഹമൂദ് നിര്‍വഹിച്ചു. എം.ടി.പ്രദീപ് കുമാര്‍ ഏറ്റുവാങ്ങി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ബാലന്‍ സ്വാഗതം പറഞ്ഞു.

vtk bank - Copy