കുറ്റക്കാരല്ലെന്ന് കണ്ട് യുവാക്കളെ വെറുതെ വിട്ടു

0
683

parco vtk
വടകര: തോടന്നൂര്‍ പുത്തലത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിനിടയില്‍ കാര്‍ യാത്രക്കാരെ തടഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ രണ്ടു യുവാക്കളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
മന്തരത്തൂര് സ്വദേശികളായ കവുന്തമ്മ താഴക്കുനി മിഗേഷ് (28), പാറപ്പുറത്ത് പ്രശാന്ത് (24) എന്നിവരെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.ടി.ജലജാ റാണി elite furnitureവെറുതെ വിട്ടത്. 2010 ഏപ്രില്‍ മൂന്നിന് തോടന്നൂര് മഠത്തില്‍ താഴ വെച്ചായിരുന്നു സംഭവം. മുയിപ്പോത്തേക്കുള്ള കാര്‍ യാത്രക്കാക്കാരായ ദമ്പതികളാണ് അക്രമത്തിനിരയായത്. വടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിധിയി ല്‍ പറയുന്നു. പ്രതികള്‍ക്കു വേണ്ടി അഡ്വക്കറ്റ് പി.പി.സുനി ല്‍ കുമാര്‍ ഹാജരായി.

vtk bank - Copy