ജനമഹായാത്രക്ക് എങ്ങും ആവേശകരമായ സ്വീകരണം

0
311

വടകര: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രക്ക് എങ്ങും ആവേശകരമായ സ്വീകരണം. നിശ്ചയിച്ചതിലും ഏറെ വൈകിയെത്തിയ parco vtkയാത്രയെ എല്ലായിടത്തും ആയിരങ്ങളാണ് വരവേറ്റത്. വൈകുന്നേരം ആയഞ്ചേരിയില്‍ നടന്ന കുറ്റ്യാടി മണ്ഡലം സ്വീകരണത്തിനു ശേഷം നാദാപുരത്തെ പരിപാടി കഴിഞ്ഞ് വടകര കോട്ടപ്പറമ്പിലെത്തുമ്പോള്‍ രാത്രി പത്ത് മണിയോടടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള മൂര്‍ച്ചയേറിയ വാക്കുകളാണ് മഹായാത്രയില്‍ മുഴങ്ങിയത്. ക്യാപ്റ്റന്‍ മുല്ലപ്പള്ളിക്കു പുറമെ ജാഥാ അംഗങ്ങളായ നേതാക്കളും ഇതേ പാതയില്‍ പ്രസംഗം തകര്‍ത്തു. എല്ലായിടത്തും പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയും പ്രവര്‍ത്തകര്‍ യാത്രയെ വരവേറ്റു.
ബിജെപി വന്നാലും പ്രശ്‌നമല്ല കോണ്‍ഗ്രസ് തകര്‍ന്നാല്‍ മതിയെന്ന ചിന്തയാണ് സിപിഎമ്മിനെന്ന് മുല്ലപ്പള്ളി ആയഞ്ചേരിയില്‍ പറഞ്ഞു
സ്വാഗതസംഘം ചെയര്‍മാന്‍ വി.എം.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി.അബു, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, elite furnitureലതികാ സുഭാഷ്, ജോണ്‍സണ്‍ അബ്രഹാം, പി.എം.നിയാസ്, വി.എ.നാരായണന്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, സി.പി. വിശ്വനാഥന്‍, ചന്ദ്രന്‍ മൂഴിക്കല്‍, പ്രമോദ് കക്കട്ടില്‍, മരക്കാട്ടേരി ദാമോദരന്‍, പി.സി.ഷീബ, അച്യുതന്‍ പുതിയെടുത്ത്, സി.വി.അജിത്, ശ്രീജേഷ് ഊരത്ത്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, കാവില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാദാപുരത്ത് നടന്ന യോഗത്തില്‍ സി.വി. കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.സുധാകരന്‍, കെ.സി.അബു, ലതികാസുഭാഷ്, മോഹന്‍ പാറക്കടവ്, vtk bank - Copyവി.വി.മുഹമ്മദലി, ജോണ്‍സണ്‍ എബ്രഹാം, അഹമ്മദ് പുന്നക്കല്‍, കെ.പ്രവീണ്‍ കുമാര്‍, എ.സജീവന്‍, കോരങ്കോട്ട് മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.
വടകരയിലെ സ്വീകരണ യോഗത്തില്‍ ഐ. മൂസ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവന്‍ എംപി., കെ.പി.അനില്‍കമാര്‍, ടി.സിദ്ദിഖ്, കെ.സി.അബു, ലതികാസുഭാഷ്, സി.ബാലകൃഷ്ണന്‍, ബിന്ദുകൃഷ്ണ, കെ.പി.ബാബു, അഡ്വ.സി.വത്സലന്‍, അഡ്വ. ഇ.നാരായണന്‍ നായര്‍, ടി.വി.സുധീര്‍ കുമാര്‍, എം.സി.വടകര, കെ.പി.കുഞ്ഞിക്കണ്ണന്‍, കോട്ടയില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.