പാഠ്യപദ്ധതിക്ക് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസരീതി ആവശ്യം: മന്ത്രി സി. രവീന്ദ്രനാഥ്

0
263

 

വടകര: പാഠപുസ്തകത്തേക്കാള്‍ പാഠ്യപദ്ധതിക്ക് പ്രാധാന്യം നല്‍കുന്ന parco vtkവിദ്യാഭ്യാസരീതിയാണ് ആവശ്യമെന്നും അതിനുളള ശ്രമമാണ് നടത്തുന്നതെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വടകര ഗവ. സംസ്‌കൃതം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹയര്‍സെക്കന്ററി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 1.73കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്.
കെട്ടിടം നന്നായത് കൊണ്ട് അന്താരാഷ്ട്രനിലവാരത്തിലാവണമെന്നില്ല. അക്കാദമിക് നിലവാരമാണ് പ്രധാനം. ജീവിതവുമായി ബന്ധിപ്പിച്ച് ചിന്തയോട് ചേര്‍ന്ന് പഠിക്കുന്നതാണ് പഠനം. സര്‍ക്കാര്‍ സ്‌കൂളിനേയും എയ്ഡഡ് സ്‌കൂളിനേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
സി.കെ.നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ elite furnitureഇ.അരവിന്ദാക്ഷന്‍, വടകര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ഗോപാലന്‍, കൗണ്‍സിലര്‍മാരായ പി.വത്സലന്‍, പി.ഗീത, എ.കുഞ്ഞിരാമന്‍, ഹയര്‍ സെക്കന്ററി ആര്‍ഡിഡി ഗോകുല്‍കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

vtk bank - Copy