വീട്ടമ്മയെ ഫോണില്‍ ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

0
1588

നാദാപുരം: യുവതിയായ വീട്ടമ്മക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങളും parco vtkവീഡിയോയും അയച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു. തണ്ണീര്‍പന്തലിനടുത്ത മംഗലാട് സ്വദേശിയായ 25 കാരനെയാണ് നാട്ടുകാര്‍ പിടികൂടിയത്. നാദാപുരം സ്വദേശിനിയായ വീട്ടമ്മക്കാണ് ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും മറ്റും പതിവാക്കിയത്. ഗത്യന്തരമില്ലാതായതോടെ യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കളുടെ നിര്‍ദ്ദേശം അനുസരിച്ച് യുവതി യുവാവിനോട് നാദാപുരത്ത് എത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് നാദാപുരം ഗവ യുപി സ്‌കൂള്‍ പരിസരത്ത് എത്തിയ യുവാവിനെ വീട്ടമ്മയുടെ ബന്ധുക്കള്‍ നല്ല പോലെ കൈകാര്യം ചെയ്ത ശേഷമാണത്രെ പോലീസിന് കൈമാറിയത്. യുപി സ്‌കൂള്‍ പരിസരത്ത് ഉച്ചയോടെ കൂട്ടത്തല്ല് കണ്ട് അന്വേഷിച്ച് എത്തിയവരെല്ലാം സംഭവം അറിഞ്ഞതോടെ യുവാവിനെ നല്ല പോലെ പഞ്ഞിക്കിടുകയായിരുന്നു. സംഘര്‍ഷമാണെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം കണ്‍ട്രോള്‍ റൂം പോലീസാണ് കൂടുതല്‍ തടി കേടാവാതെ യുവാവിനെ elite furnitureരക്ഷപ്പെടുത്തിയത്. സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന യുവാവ് ഇപ്പോള്‍ ആയഞ്ചേരി മേഖലയില്‍ ഓട്ടോ ഡ്രൈവറായി ജോലി നോക്കുന്നു എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഇയാളില്‍ നിന്ന് വിവിധ കമ്പനികളുടെ ആറ് മൊബൈല്‍ സിം കാര്‍ഡുകളും കണ്ടെത്തി. വീട്ടമ്മക്ക് പരാതിയില്ലെന്ന് പറഞ്ഞതോടെ യുവാവിനെ ബന്ധുക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു.

vtk bank - Copy