കുഞ്ഞിപ്പള്ളി മേല്‍പാലം തുറന്നു; രാഷ്ട്രീയക്കാരും കരാറുകാരും അവിശുദ്ധ ബന്ധത്തിലെന്നു മന്ത്രി ജി. സുധാകരന്‍

0
853

വടകര: കരാറുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളാണ് പല പദ്ധതികളും വൈകാനുള്ള കാരണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. parco vtkഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ദേശീയപാതകളില്‍ മുടങ്ങികിടക്കുന്ന പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. അഴിയൂര്‍ കുഞ്ഞിപ്പള്ളി റെയില്‍വെ മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയപാത വികസനത്തില്‍ ഇപ്പോള്‍ പണി തുടങ്ങിയ കോരപ്പുഴ പാലവും മൂരാട് പാലവും പ്രത്യേക പദ്ധതിയായി പരിഗണിക്കും. വികസന ഘട്ടത്തില്‍ ഇവ രണ്ടും നാലുവരിയാക്കും. ദേശീയപാത ഭൂമിയേ്റ്റെടുക്കലിലുണ്ടായ പ്രശ്നങ്ങളെല്ലാം കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കീഴാറ്റൂരടക്കം എല്ലാ സമരഭൂമികളും പാതക്കായി വിട്ടുതന്നു. മറ്റുകാര്യങ്ങള്‍ പറയുന്നില്ല.
19 സ്പാനുകളുള്ള കുഞ്ഞിപ്പള്ളിയിലെ മേല്‍പാലം റെയില്‍വേയുടേതടക്കം 19.72 കോടി ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. 2002ല്‍ സര്‍ക്കാര്‍ പാലത്തിനായി elite furnitureഉത്തരവിറക്കിയെങ്കിലും വിവിധ കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. ഇക്കാര്യവും മന്ത്രി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ തെറ്റായ നടപടികളാണ് പാലത്തിന്റെ പ്രവൃത്തി വൈകാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമി ഏറ്റെടുക്കുന്നതിനു മുന്‍പേ ടെണ്ടര്‍ നടപടികള്‍ നടത്തിയെന്ന ഗുരുതര കുറ്റമാണ് മുന്‍ സര്‍ക്കാര്‍ ചെയ്തത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ അഴിച്ചു പണിയുകയും സമയബന്ധിതമായി vtk bank - Copyപ്രവൃത്തി പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.കെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ്, ജില്ലാ പഞ്ചായത്തംഗം എ.ടി,ശ്രീധരന്‍, അഡ്വ. പി.സതീദേവി, റീന രയരോത്ത്, സുഭ മുരളീധരന്‍, വഫ ഫൈസല്‍, പങ്കജാക്ഷി ടീച്ചര്‍, ഷീബ അനില്‍ എന്നിവര്‍ പ്രസംഗിച്ചു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് എം.ഡി എ.ടി.ജയിംസ് സ്വാഗതവും പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി.പി.വത്സരാജ് നന്ദിയും പറഞ്ഞു.