ഡ്യൂട്ടിക്കിടയില്‍ ബസിടിച്ച് കെഎസ്ആര്‍ടിസി ഗാര്‍ഡ് മരിച്ചു

0
557

parco vtk

കോഴിക്കോട്: കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡ് ബസ് തട്ടി് മരിച്ചു. ബാലുശ്ശേരി പനങ്ങാട് പുതിയേടത്ത് പ്രകാശന്‍ (55) ആണ് മരിച്ചത്. elite furnitureപിറകോട്ടെടുത്ത ബസ് തട്ടി വീണ പ്രകാശന്റെ തലയിലൂടെ പിന്‍ചക്രം കയറി തല്‍ക്ഷണം മരിക്കുകയായിരുന്നു. വിമുക്ത ഭടനാണ്. ഭാര്യ: അജിത. മക്കള്‍: പ്രജിത്ത്, പ്രജീഷ് (ഇരുവരും ഇന്ത്യന്‍ ആര്‍മി). സഹോദരങ്ങള്‍: ചന്ദന്‍ (വിമുക്ത ഭടന്‍) രാധ. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

vtk bank - Copy