സ്ത്രീ ശാക്തീകരണം; വിദ്യാര്‍ഥിനികള്‍ക്കു പോലീസ് വക പരിശീലനം

0
287

parco vtkവടകര: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 100 ഓളം വിദ്യാര്‍ഥിനികള്‍ക്ക് എടച്ചേരി പോലീസ് സ്റ്റേഷനില്‍ രണ്ടു ദിവസത്തെ സ്വയം പ്രതിരോധ ക്യാമ്പ് നടത്തി. ഓര്‍ക്കാട്ടേരി ഒലീവ് ആര്‍ട്‌സ് & സയന്‍സ് കോളജില്‍ ഡിഗ്രിക്കും പ്രീ പ്രൈമറി ടീച്ചേഴ്‌സ് കോഴ്‌സിനും പഠിക്കുന്ന വര്‍ക്കാണ് പരിശീലനം നല്‍കിയത്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വനിതാ പോലീസുകാരായ സുജാത, ശ്രീജ, ബിന്ദു, ഷിജിന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

vtk bank - Copy