അവര്‍ മലമുകളിലെത്തി; ആസ്വദിച്ചത് അപൂര്‍വ കാഴ്ചകള്‍

0
496

 

കുറ്റ്യാടി: കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ കരിങ്ങാട് മലയില്‍ സംഘടിപ്പിച്ച parco vtkക്യാമ്പ് ശ്രദ്ധേയമായി. പൂര്‍ണമായും പരസഹായം ആവശ്യമായ ഇരുപത് കുട്ടികളും അവരുടെ രക്ഷിതാക്കളും ക്യാമ്പില്‍ പങ്ക് ചേര്‍ന്നു. കരിങ്ങാട് മലയുടെ നെറുകെയില്‍ തന്നെയാണ് കുട്ടികളും രക്ഷിതാക്കളും എത്തിയത്. ആകാശം തൊട്ടുരുമ്മി നിന്നത് ഇവരുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായി.
ക്യാമ്പ് ഫയറും ഗാനവിരുന്നും വാന നിരീക്ഷണവും വെടിക്കെട്ടും വിദ്യാര്‍ഥികള്‍ക്ക് പുത്തനനുഭവമായി. ബിആര്‍സി vtk bank - Copyനേതൃത്വത്തില്‍ ജനമൈത്രി പോലീസിന്റെയും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പാലിയേറ്റീവ് പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. കരിങ്ങാട് മേഖലയിലെ യുവജന സന്നദ്ധ വളണ്ടിയര്‍മാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് വിദ്യാര്‍ഥികളെ മലമുകളില്‍ എത്തിച്ചത്. ത്രിവര്‍ണപതാക ഉയര്‍ത്തിയും ബലൂണുകള്‍ ഉയര്‍ത്തിയും സന്ദര്‍ശനം മനോഹരമാക്കി.

ഡിവൈഎസ്പി സുനില്‍ കുമാര്‍, കുറ്റ്യാടി സിഐ സുനില്‍ കുമാര്‍, ബിപിഒ കെ. കെ. സുനില്‍ കുമാര്‍, ട്രെയിനര്‍ ശൈനി, ഡി. ദിവ്യ (ഡയറ്റ് കോഴിക്കോട് ), വേണുഗോപാല്‍, ഋഷീദ് മഹേഷ്, ആദിത്ത് എന്നിവര്‍ ദ്വിദിന ക്യാമ്പിന് നേതൃത്വം നല്‍കി