കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

0
1117

parco vtkകുറ്റ്യാടി: പാലേരി പാറക്കടവില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പാറക്കടവിലെ മലയന്റെ കണ്ടിയില്‍ അബ്ദുറഹീമിന്റെ (അബൂദബി) മകന്‍ അഫ്‌നാന്‍ (16) ആണ് മരിച്ചത്. പാറക്കടവ് പള്ളിക്കു സമീപം വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കുറ്റ്യാടിയില്‍ നിന്ന് ട്യൂഷന്‍ കഴിഞ്ഞ് കൂട്ടുകാരനോടൊപ്പം സ്‌കൂട്ടിയില്‍ വരുമ്പോഴായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അഫ്‌നാന്‍. ഉമ്മ: ആയിഷ.

vtk bank - Copy