ജനജീവിതം താറുമാറാക്കി സൗദിയില്‍ കനത്ത മഴ

0
493

സൗദി അറേബ്യ: രണ്ടു ദിവസമായി പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും വെള്ളക്കെട്ടിലും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം parco vtkസ്തംഭിച്ചു. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്.
പ്രളയത്തിലകപ്പെട്ട 102 പേരെ സുരക്ഷാവിഭാഗവും അഗ്‌നിശമനസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളക്കെട്ടില്‍ മുങ്ങിയ ഒട്ടേറെ വാഹനങ്ങളും കേടായി. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണവും തകരാറിലായി. വിവിധ ഭാഗങ്ങളില്‍ പ്രളയത്തില്‍പെട്ടവരെ നാട്ടുകാരും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

vtk bank - Copy