വടകര: അല്‍ബിര്‍ ഇസ്ലാമിക് പ്രീ സ്കൂള്‍ കോഴിക്കോട് ജില്ലാ ഡി സോണ്‍ കിഡ്സ് ഫെസ്റ്റില്‍ വടകര ബുസ്താന്‍ അല്‍ബിര്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. അധ്യാപക രക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വിദ്യാര്‍ഥികളുടെ ആഹ്ലാദ പ്രകടനം നടന്നു. ട്രോഫികള്‍ കൈയിലേന്തി സ്കൂളില്‍ നിന്നു തുടങ്ങിയ ഘോഷയാത്രയില്‍ നിരവധി വിദ്യാര്‍ഥികള്‍ അണിചേര്‍ന്നു. മത്സരത്തില്‍ കലാപ്രതിഭയായി തെരെഞ്ഞെടുത്ത ബുസ്താന്‍ അല്ബിറിലെ നാസിം കാസിമിനെയും മത്സരത്തില്‍ വിജയം നേടിയ വിദ്യാര്‍ഥികളെയും വടകര ജുമാഅത്ത് പള്ളി ദര്‍സ് കമ്മറ്റി അഭിനന്ദിച്ചു.