വിദ്യാര്‍ഥികളെ ഉത്തമ പൗരന്മാരാക്കാന്‍ ശില്‍പശാല നടത്തി

0
263
തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥിയും നാദാപുരം പോലീസ് സബ് ഇൻസ്പെക്ടറുമായ പ്രജീഷ് നന്ദാനത്തെ ആദരിച്ചപ്പോൾ
തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥിയും നാദാപുരം പോലീസ് സബ് ഇൻസ്പെക്ടറുമായ പ്രജീഷ് നന്ദാനത്തെ ആദരിച്ചപ്പോൾ

വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന:ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയ്ക്ക് മാന്ത്രികന്‍ parco vtkആര്‍കെ മലയത്ത് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ ഇവരെ ഒരുമിച്ച് ഇരുത്തിക്കൊണ്ടാണ് ശില്പശാല നടത്തിയത്. ആദ്യദിവസം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം ദിവസം രാവിലെ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഉച്ചയ്ക്കുശേഷം മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ആയിരുന്നു ശില്പശാല. മന:ശാസ്ത്രം, ഹിപ്‌നോട്ടിസം, മാന്ത്രികവിദ്യ ഇവ കൂട്ടിക്കലര്‍ത്തിയ രീതിയാണ് ശില്പശാലയ്ക്ക് പ്രയോജനപ്പെടുത്തിയത്. വിദ്യാര്‍ഥികളെ ലഹരിക്കെതിരെ ബോധവല്‍ക്കരിക്കാനും പരീക്ഷാപേടി മാറ്റാനും നല്ലശീലങ്ങള്‍ ഉറപ്പിച്ച് നല്ല പൗരന്മാരാക്കി മാറ്റാനുമുള്ള ശ്രമമാണ് ശില്പശാലയില്‍ പരീക്ഷിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവും കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും കേന്ദ്രസര്‍ക്കാരില്‍ നിന്ന് പകര്‍പ്പവകാശവും ലഭിച്ചിട്ടുള്ള vtk bank - Copyപരിപാടിയാണ് ഇത്.
ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാംദിവസം നടന്ന ചടങ്ങില്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നാദാപുരം പോലീസ് സബ് ഇന്‍സ്‌പെക്ടറുമായ പ്രജീഷ് നന്ദാനത്തെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എഫ് എം മുനീര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ചുണ്ടേല്‍ മൊയ്തുഹാജി, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.