കെഎടിഎഫ് സംസ്ഥാന സമ്മേളനം 31 നു തുടങ്ങും; ഒരുക്കം പൂര്‍ത്തിയായി

0
191

വടകര: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെഎടിഎഫ്) 61-ാം സംസ്ഥാന സമ്മേളനം ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ വടകരയില്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവര വിനിമയ സാങ്കേതിക രംഗത്ത് പുതിയ കണ്ടെത്തലുകള്‍ നടത്തികൊണ്ടിരിക്കുന്നതിനനുസൃതമായി അധ്യാപന രംഗത്തെ മാറ്റങ്ങള്‍ ഉള്‍കൊണ്ട് ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് അധ്യാപകരെ പ്രാപ്തരക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തെ കാവി, ചുവപ്പ്‌വല്‍കരണത്തിന് ഗൂഢനീക്കം നടത്തികൊണ്ടിരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നയത്തെ തുറന്ന് കാണിക്കും. parco vtkകേന്ദ്ര വിദ്യാഭ്യാസവകാശ നിയമത്തിന്റെ പേരില്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ വെച്ച് ഭാഷാ പഠനത്തെ ഇല്ലായ്മ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പൊതുസമൂഹത്തിന്റെ പിന്തുണയോട് കൂടി പ്രക്ഷോഭ പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കും. അധ്യപകര്‍ അധിക യോഗ്യതകള്‍ നേടണമെന്ന ഉത്തരവുകളിലൂടെയും കേരള വിദ്യാഭ്യസ നിയമങ്ങള്‍ക്ക് അനുസൃതമായി നിയമനം ലഭിച്ചിട്ടും വര്‍ഷങ്ങളായി നിയമനാംഗീകാരവും ശമ്പളവും നല്‍കാതെയും പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായത്തിലെ അവ്യക്തതകള്‍ പരിഹരിക്കാതെയും അധ്യാപകരോട് സര്‍ക്കാര്‍ നീതികേട് കാണിക്കുകയാണ്. ഹയര്‍ സെക്കന്ററി മേഖലയില്‍ ഭാഷാ വിഷയങ്ങള്‍ പഠിക്കാന്‍ അവസരം നിഷേധിക്കുന്നതിലൂടെ വിദ്യര്‍ത്ഥി സമൂഹത്തോട് കാണിക്കുന്ന വിവേചനത്തിരെയും സമാന മനസ്‌കരായ അധ്യാപക സംഘടനകളോടൊപ്പം സംയുക്ത സമരത്തിന്റെ സാധ്യതകള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
31 ന് വ്യാഴാഴ്ച 4 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം മൂതൂര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 5 മണിക്ക് സമ്മേളന പ്രചാരണാര്‍ഥം പുതിയ സ്റ്റാന്റ് പരിസരത്ത് വരക്കൂട്ടം ചിത്രകലാ ക്യാന്‍വാസ് ഒരുക്കും. ഫെബ്രുവരി 1 ന് 10 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന ഐടി കോണ്‍ഫ്രന്‍സ് കോഴിക്കോട് എന്‍ഐഐടിയിലെ ഡോ കെ.എ.അബ്ദുല്‍ നസീര്‍ ഉദ്ഘാടനം ചെയ്യും. ധൈഷണിക സമ്മേളനം 2.30 ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക പൊതു വിദ്യാഭ്യാസ കമ്മീഷണര്‍ പി.സി ജാഫര്‍, പിഎസ്‌സി മെമ്പര്‍ ടി.ടി.ഇസ്മായില്‍ എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് നാലിനു് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും. എം.പി.അബ്ദുസമദ് സമാദാനി മുഖ്യ പ്രഭാഷണവും സുവനീര്‍ പ്രകാശനവും നിര്‍വഹിക്കും. സി.കെ നാണു എംഎല്‍എ സപ്ലിമെന്റ് പ്രകാശനം നിര്‍വഹിക്കും.
6.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. രാത്രി 7 നു ഇശല്‍പിരിശം കലാനിശ സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര ഉദ്ഘാടനം ചെയ്യും. അന്ന് തന്നെ രാവിലെ 10 മണിക്ക് കൃഷ്ണകൃപാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വനിതാ സമ്മേളനം അഡ്വ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 8.30 ന് കൊപ്രഭവനില്‍ പ്രതിനിധി സമ്മേളനം കെ.എ.ടി.എഫ് മുന്‍ ജനറല്‍ സെക്രട്ടറി കെ മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി രണ്ടിന് 10 മണിക്ക് കൃഷ്ണകൃപാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹയര്‍ സെക്കണ്ടറി സമ്മേളനം കോഴിക്കോട് ആര്‍ഡിഡി ഗോകുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അറബിക് എക്സ്പോ വടകര നഗരസഭാ ചെയര്‍മാന്‍ എ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. 10.30 ന് അറബി ഭാഷാ ദക്ഷിണേന്ത്യാ സമ്മേളനം കര്‍ണാടക നഗര വികസന വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. 12.30 ന് വിദ്യഭ്യാസ സമ്മേളനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ഡോ അദീല അബ്ദുല്ല ഐഎഎസ് മുഖ്യാതിഥിയാകും. 1.30 ന് സ്നേഹാദരം മന്ത്രി കടപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് മതേതര സംഗമം മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി vtk bank - Copyഎം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ.മുനീര്‍ മുഖ്യാതിഥിയാവും. മൂന്നു മണിയോടെ അധ്യാപകരുടെ ശക്തി പ്രകടനത്തിന് ശേഷം 4.30 ന് നടക്കുന്ന പൊതു സമ്മേളനം എം.കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. കെ.എം.ഷാജി എംഎല്‍എ, എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂര്‍, സെക്രട്ടറി എം.എ.ലത്തീഫ്, ജില്ലാ സെക്രട്ടറി കെ.നൗഷാദ്, മീഡിയാ കണ്‍വീനര്‍ ഹാരിസ് കടമേരി, പി.ബ്ദുറഹിമാന്‍, ജൈസല്‍ കെ, വി.പി.ഫസലുറഹ്മാന്‍, എം.കെ.റഫീഖ്, സി.എ.കരീം, എം.പി.അബ്ദുല്‍ ഗഫൂര്‍, യു.ടി.കെ.അബ്ദുറഹിമാന്‍, എന്‍.ആര്‍.വടകര തുടങ്ങിയവര്‍ പങ്കെടുത്തു.