ഓര്‍മകളിലെ ഓട്ടോഗ്രാഫില്‍ വീണ്ടുമൊരു കൈയൊപ്പ് ചാര്‍ത്തല്‍

0
323

കൊയിലാണ്ടി: കളിചിരി മായാതെ പെയ്‌തൊഴിഞ്ഞുപോയ ഓര്‍മകളിലെ കൗമാരത്തിന്റെ മയില്‍പ്പീലിത്തുണ്ടുകള്‍ ചേര്‍ത്തുവെച്ച് ഒരു വേള അവര്‍ parco vtkഅക്ഷരമുറ്റത്ത് നഷ്ടസൗഹൃദത്തിന്റെ സ്മരണികത്താളുകള്‍ ചേര്‍ത്തുവെച്ചു. വിദ്യാലയ ജീവിതത്തിന്റെ വഴിക്കോണില്‍ വെച്ച് ഒരു നിയോഗം പോലെ കൂടൊഴിഞ്ഞു പോയവര്‍ യൗവ്വനത്തിന്റെ പ്രസരിപ്പോടെയും വാര്‍ധക്യത്തിന്റെ വയ്യായ്മയോടെയും പരസ്പരം ആശ്ലേഷിച്ചപ്പോള്‍ അക്ഷരമുറ്റത്തെ ഓര്‍മകളുടെ ആദ്യത്തെ കൊയ്ത്തുത്സവത്തിന് കൊടിയേറുകയായിരുന്നു. ഒരേ ബഞ്ചില്‍ ഒരുമിച്ചിരുന്ന സഹപാഠികള്‍ക്കിടയില്‍ കാലം തീര്‍ത്ത അപരിചിതത്വത്തിന്റെ മൂടുപടം നീക്കി അവര്‍ – പൂര്‍വാധ്യാപക-വിദ്യാര്‍ഥികള്‍ പോയ കാലത്തിന്റെ നിറമുള്ള ഒര്‍മകള്‍ പങ്കുവെച്ചു. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ (ബോയ്‌സ് ) പൂര്‍വാധ്യാപക, വിദ്യാര്‍ഥി സംഗമമായിരുന്നു വേദി. ഓട്ടോ ഗ്രാഫ് എന്ന പേരില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ സാന്നിധ്യമറിയിച്ചു. സ്‌കൂള്‍ മുറ്റത്ത് ഒരുക്കിയ ഓട്ടോഗ്രാഫില്‍ അവര്‍ ഒരോരുത്തരായി കൈയ്യൊപ്പ് ചാര്‍ത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പുന:സമാഗമത്തില്‍ വയോധിക മനസുകള്‍ പോലും ഉന്മേഷഭരിതമായതോടെ സദസ് ധന്യമാവുകയായിരുന്നു.
തുടര്‍ന്ന് നടന്ന പൂര്‍വ അധ്യാപക സംഗമം കവി എം.എം.സചീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വാധ്യാപകനും സാഹിത്യകാരനുമായ കല്‍പറ്റ നാരായണന്‍ മുഖ്യാതിഥിയായി. പി.ടി.എ.പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. vtk bank - Copyഹെഡ്മാസ്റ്റര്‍ പി.എ.പ്രേമചന്ദ്രന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു, ഹെയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ പി.വല്‍സല, വി.എച്ച്.എസ്.സി.പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, ആര്‍.കെ.വേണു നായര്‍, എന്‍.വി.വല്‍സന്‍, എം.ജി. ബല്‍രാജ് എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം.കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ആര്‍.കെ.വേണുനായര്‍ അധ്യക്ഷനായി. നടന്‍ സുശീല്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. പി. വിലാസിനി, മുന്‍ എംഎല്‍എ പി.വിശ്വന്‍, മാങ്ങോട്ടില്‍ സുരേന്ദ്രന്‍, ഇളയിടത്ത് വേണുഗോപാല്‍, വി.വി.സുധാകരന്‍, വി.പി. ഇബ്രാഹിംകുട്ടി, കെ.ഷിജു, ഇ എസ്.രാജന്‍,, സി.ജയപ്രകാശ്, ഇ.കെ.അജിത്ത്, യു..കെ.ചന്ദ്രന്‍ ,ടി.കെ.ചന്ദ്രന്‍, സി.കെ.ജയദേവന്‍, ടി.ശോഭ, സി.ജയരാജ്, ഇ.എസ്.രാജന്‍, എന്‍.വി .വല്‍സന്‍ എന്നിവര്‍ സംസാരിച്ചു.