തലശേരി സ്വദേശി റിസ്വാന്‍ യുഎഇ ദേശീയ ക്രിക്കറ്റ് ടീമില്‍

0
490

 
ദുബായ് : തലശ്ശേരി സ്വദേശി സി.പി.റിസ്വാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ യുഎഇ parco vtkദേശീയടീമിന് വേണ്ടി കളിക്കാനിറങ്ങുന്നു. മികച്ച ബാറ്റ്സ്മാനും ലെഗ്സ്പിന്നറുമാണ് റിസ്വാന്‍. നാളെ നേപ്പാളിനെതിരെയാണ് റിസ്വാന്‍ അരങ്ങേറ്റം കുറിക്കുക. ഷാര്‍ജയില്‍ പ്രവാസിയായ റിസ്വാന്‍ മുന്‍ കേരള രഞ്ജിതാരമാണ്.
ആഭ്യന്തരക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് മലയാളിതാരത്തിന് യുഎഇ ദേശീയടീമിലേക്ക് വഴി തുറന്നതിന് കാരണമായത്. നേരത്തേ വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ സൗഹാര്‍ദ മത്സരം vtk bank - Copyകളിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഇന്നിങ്സ് നാളെയാണ്. ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടില്‍ നേപ്പാളിനെതിരെയാണ് റിസ്വാന്‍ പാഡുകെട്ടുക.
2011 സീസണില്‍ സച്ചിന്‍ ബേബിക്കും സഞ്ജു വി സാംസണിനുമൊപ്പം കേരളത്തിന് വേണ്ടി ഈ ബി.ടെക് ബിരുദധാരി രഞ്ജി കളിച്ചിരുന്നു. യുഎഇക്ക് വേണ്ടി നേപ്പാളിനെതിരെ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20 മല്‍സരവുമാണ് റിസ്വാന്‍ കളിക്കുക.