സ്‌കൂള്‍ വികസനത്തിനു മൂന്ന് കോടി; എംഎല്‍എക്ക് സ്വീകരണം നല്‍കി

0
362

 

നാദാപുരം: നാദാപുരം ഗവ. യുപി സ്‌കൂളിന്റെ വികസനത്തിന് പൊതുവിദ്യാഭ്യാസ parco vtkവകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചതില്‍ കേരളസര്‍ക്കാരിനും എംഎല്‍എ ഇ.കെ.വിജയനും നാട്ടുകാരുടെ അഭിനന്ദനവും നന്ദിയും. പി.ടി.എ നേതൃത്വത്തില്‍ എംഎല്‍എക്കു സ്വീകരണം നല്‍കി. പി.ടി.എ പ്രസിഡന്റ് അഡ്വ.സി ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ ഉദ്ഘാടനംചെയ്തു. എം.എല്‍.എയ്ക്ക് ഉപഹാരംനല്‍കി. ഹെഡ്മാസ്റ്റര്‍ പി.സി മൊയ്തു, ബ്‌ളോക്ക്പഞ്ചായത്ത് അംഗം vtk bank - Copyമണ്ടോടി ബഷീര്‍, ബംഗ്‌ളത്ത് മുഹമ്മദ്, സി.എച്ച്.മോഹനന്‍, വി.എ മുഹമ്മദ്, കെ.ജി അസീസ്, പി ചാത്തു, എ.കെ ദാമു, ടി.കണാരന്‍, വി.സി ഇഖ്ബാല്‍, കെ.എം കുഞ്ഞബ്ദുള്ള
കരയത്ത് ഹമീദ്ഹാജി, പി.മധുപ്രസാദ്, ഇ.സിദ്ദീക്ക്, കുരിമ്പേത്ത് കുഞ്ഞബ്ദുള്ള, സി.വി.ഹമീദ്, വി.കെ.സലീം, അബ്ബാസ്്കണേക്കല്‍, ആമിസുബൈര്‍, കെ.കെ.വിജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. റാലിയോടെയായിരുന്നു സ്വീകരണം. പരിപാടിയില്‍ നിരവധി രക്ഷിതാക്കളും
സാമൂഹ്യരാഷ്ട്രീയരംഗത്തെ പ്രമുഖരും പങ്കെടുത്തു.