ഓര്‍ക്കാട്ടേരി ചന്തയും താലപ്പൊലി മഹോത്സവവും 26 ന് തുടങ്ങും

0
477

വടകര : ഓര്‍ക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ജനുവരി 26 മുതല്‍ 31 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇതോടനുബന്ധിച്ച് കന്നുകാലിചന്തയും നടക്കും. ഒരുക്കം പൂര്‍ത്തിയായെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
26 ന് കൊടിയേറ്റത്തോടെയാണ് ആഘോഷത്തിന് തുടക്കം കുറിക്കുക. 30 നാണ് parco vtkസുപ്രധാന ചടങ്ങായ ചോമപ്പന്‍ കൊത്ത്. ആറ് ദിവസങ്ങളിലും ആധ്യാത്മിക സമ്മേളനങ്ങളും കലാപരിപാടികളും നടക്കും.
സാംസ്‌കാരിക സമ്മേളനം സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ക്കാട്ടേരി ചന്തയില്‍ വിപണനത്തോടൊപ്പം വിനോദ വിജ്ഞാന പിരിപാടികളും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഇ പ്രഭാകരന്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി കുനിയില്‍ രവീന്ദ്രന്‍, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ കോമത്ത് വിജയന്‍, ജനറല്‍ സെക്രട്ടറി എന്‍ ബാബു, ട്രഷറര്‍ പുതിയെടുത്ത് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

vtk bank - Copy