അസത്യം പ്രചരിപ്പിക്കുന്ന രാഷ്ട്രീയത്തെ കരുതിയിരിക്കുക: രാജേന്ദ്രന്‍ എടത്തുംകര

0
474

ഷാര്‍ജ: അസത്യവും ഊഹാപോഹവും പ്രചരിപ്പിച്ച് വൈകാരികത ഇളക്കിവിടുന്ന
parco vtkസത്യാനന്തര കാലഘട്ടം നമ്മുടെ രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു കഴിഞ്ഞുവെന്ന് സാഹിത്യകാരനും മടപ്പള്ളി കോളജ് മലയാള വിഭാഗം തലവനുമായ രാജേന്ദ്രന്‍ എടത്തുംകര അഭിപ്രായപ്പെട്ടു.

ഷാര്‍ജ മാസ് സാഹിത്യ വിഭാഗം ഉദ്ഘാടനത്തോടനുബന്ധിച്ച് ‘സത്യാനന്തര കാലത്തെ സാഹിത്യവും വര്‍ത്തമാനവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയിലെ vtk bank - Copyതീവ്രഹിന്ദുത്വ വിഭാഗം ഏറ്റവും കൂടുതല്‍ മുതലെടുപ്പ് നടത്തുന്നത് അസത്യവും ഊഹാപോഹവും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയായിരിക്കുമെന്നും
ഇതിനെതിരെ കരുതലോടെ
ഇരിക്കുക എന്നതാണ് ജനാധിപത്യവാദികളുടെ ഏറ്റവും വലിയ ദൗത്യമെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അജ്മാന്‍ വേവ്‌സ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. പി.പി.ഷാജി ലെനിന്‍ രാജേന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ് ഹാരിസ് സ്വാഗതവും ജോസ് ബേബി നന്ദിയും പറഞ്ഞു.