വടകരയുടെ പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ക്ക് ഒഡിഷയുടെ അവാര്‍ഡ്

0
403

വടകര: വടകര നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിയാലി ഹരിത കര്‍മസേന ഗ്രൂപ്പിന്റെ പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ക്ക് ഒഡിഷ സര്‍ക്കാറിന്റെ അവാര്‍ഡ്. ജനുവരി നാലു മുതല്‍ 14 വരെ ഭുവനേശ്വറില്‍ നടന്ന എക്‌സിബിഷനില്‍ parco vtkപങ്കെടുത്തതിന്റെ തുടര്‍ച്ചയായാണ് പുരസ്‌കാരം ലഭിച്ചത്. ഒഡിഷ പഞ്ചായത്ത്‌രാജ് ആന്റ് ഡ്രിങ്കിംഗ് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സിസിര്‍-സാരാസ് 2019 എക്‌സിബിഷനിലാണ് നൂതന ഉല്‍പന്നത്തിനുള്ള അവാര്‍ഡ് ലഭിച്ചത്.
ഹരിതകര്‍മസേനയുടെ പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളായ പേഴ്‌സ്ബാഗ്, മള്‍ട്ടിപര്‍പസ് ഷോപ്പര്‍, ഫിഷ്ബാഗ് തുടങ്ങിയ ഒട്ടേറെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹൈദരബാദില്‍ നടന്ന റൂറല്‍ ഇന്നവേറ്റീവ് ആന്റ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവിലും മികച്ച അംഗീകാരമാണ് ഹരിതകര്‍മസേനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ചത്.
വടകര പഴയ സ്റ്റാന്റിലെ ദ്വാരകബില്‍ഡിംഗിലാണ് പരിസ്ഥിതി സൗഹൃദ ഉല്‍പന്ന നിര്‍മാണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് ബദലായി വിവിധ തരം തുണിസഞ്ചികളുടെ നിര്‍മാണമാണ് ഇവിടെ നടക്കുന്നത്. പേഴ്‌സ് രൂപത്തിലുള്ള തുണിസഞ്ചികള്‍, മത്സ്യം, മാംസം എന്നിവ വാങ്ങിക്കുന്നതിനുള്ളതും വെള്ളം പുറത്ത് വരാത്തതുമായ ഫിഷ്ബാഗ്, ഒരു സഞ്ചിയില്‍ തന്നെ വ്യത്യസ്ത അറകളില്‍ വിവിധതരം vtk bank - Copyസാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിയുന്ന മള്‍ട്ടി പര്‍പസ് ഷോപ്പര്‍, സ്‌കൂള്‍ബാഗുകള്‍, സൈഡ്ബാഗുകള്‍, വാനിറ്റിബാഗുകള്‍ എന്നിവയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. നഗരസഭക്കകത്തും പുറത്തും വിപണന സാധ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഷം കൊണ്ട് നഗരസഭയിലെ മുഴുവന്‍ വീടുകളിലും തുണിസഞ്ചികള്‍ എത്തിച്ച് പ്ലാസ്റ്റിക് ക്യാരിബാഗ് വിമുക്ത നഗരസഭയാക്കി വടകരയെ മാറ്റുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഭുവനേശ്വറില്‍ നടന്ന അവാര്‍ഡ്ദാനചടങ്ങില്‍ കുടുംബശ്രി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് റീന അവാര്‍ഡ് ഏറ്റുവാങ്ങി. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് എക്‌സിബിഷനില്‍ സ്റ്റാള്‍ ഒരുക്കിയത്.