കൊയിലാണ്ടിയില്‍ ഓട്ടോ തട്ടി യുവാവ് മരിച്ചു

0
436

കൊയിലാണ്ടി: മുത്താമ്പി റോഡില്‍ ഹോമിയോ ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷ തട്ടി യുവാവ് മരിച്ചു. മണമല്‍ സ്വദേശി ചെമ്പില്‍ വയലില്‍ രഞ്ജിത്ത് (35) ആണ് parco vtkമരിച്ചത്. ഇന്നലെ വൈകീട്ട് ഏഴു മണിക്കായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ നാട്ടുകാര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ കൃഷ്ണന്‍-ശാരദ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. പ്രദീപന്‍, സത്യന്‍, ബിജു, നിര്‍മ്മല, വത്സല എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

000000000000