ഗ്രൗണ്ട് പണയം വെക്കുന്നതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

0
414

വടകര: പിഎംഎവൈ പദ്ധതി പ്രകാരം നഗരസഭയുടെ വിഹിതത്തിന് ഫണ്ട് കണ്ടെത്താന്‍ താഴെഅങ്ങാടി മലബാര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ട് പണയം parco vtkവെക്കാനുളള നീക്കത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം. വലിയ വളപ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ സൊസൈറ്റി ഗ്രൗണ്ടില്‍ വെച്ച് നഗരസഭ ചെയര്‍മാന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ചും പ്രതിഷേധിച്ചു.
മുനിസിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി പി.ടി.കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. പി.ശമീര്‍ അധ്യക്ഷത വഹിച്ചു. യു.അജിനാസ്, മുനീര്‍ സേവന, കെ. അനസ്, പി.വി.സഫുവാന്‍, എം.റമീസ്, കെ.പി.സലാഹ്, വി.ഷഹാസ്, പി.വി.കരീം എന്നിവര്‍ സംസാരിച്ചു. കെ.സാജിര്‍ സ്വാഗതവും പി.പി.അസ്മീര്‍ നന്ദിയും പറഞ്ഞു.

000000000000