ജ്വല്ലറി കവര്‍ച്ച: ആയുധങ്ങള്‍ കണ്ടെത്തി; അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്

0
420

 

നാദാപുരം: കല്ലാച്ചി റിന്‍സി ജ്വല്ലറി കുത്തിതുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളായ അഞ്ചാം പുലി, രാജ, സൂര്യ parco vtkഎന്നിവരെ ജ്വല്ലറിയിലും പരിസരങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കവര്‍ച്ചക്കായി ഡിസംബര്‍ മൂന്നിന് രാത്രി ഒമ്പതരയോടെയാണ് വടകര നിന്ന് ആറംഗ സംഘം കല്ലാച്ചിയിലെത്തിയത്. മോഷണം നടത്തുന്നതിന് മുമ്പ് പ്രതികള്‍ രാത്രി ജ്വല്ലറിക്ക് പിന്‍ വശത്തെ ആളൊഴിഞ്ഞ പറമ്പില്‍ തങ്ങിയതും മോഷണം നടത്തിയ രീതിയും പോലീസിന് വിവരിച്ച് നല്‍കി. ആറംഗ സംഘത്തിലെ ഒരാള്‍ കെട്ടിടത്തിന് മുകളില്‍ കയറി പരിസരം നിരീക്ഷിക്കുകയും മറ്റ് രണ്ട് പേര്‍ ജ്വല്ലറിയുടെ രണ്ട് ഭാഗങ്ങളില്‍ കാവല്‍ നിന്നശേഷം മൂന്ന് പേര്‍ ചുമര്‍ കുത്തിതുരന്ന് അകത്ത് കയറി മോഷണം നടത്തുകയുമായിരുന്നു.
മോഷണത്തിന് ശേഷം സംഘം ജ്വല്ലറിയുടെ പിറക് വശത്തെ റോഡിലൂടെ കല്ലാച്ചി സംസ്ഥാന പാതയിലേക്ക് കടക്കുകയും പയന്തോങ്ങ് ബസ്സ് സ്റ്റോപ്പില്‍ എത്തി കെഎസ്ആര്‍ടിസി ബസ്സില്‍ കയറി വടകരയിലേക്ക് പോകുകയുമാണ് ചെയ്തത്. ഇതിനിടെ ജ്വല്ലറി കുത്തിതുരക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കല്ലാച്ചി പെട്രോള്‍ പമ്പിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ ഈ ആയുധങ്ങള്‍ പോലീസിന് കാണിച്ച് നല്‍കി. ജ്വല്ലറിയുടെ ലോക്കര്‍ തകര്‍ക്കാനുപയോഗിച്ച കൂറ്റന്‍ ഇരുമ്പ് ദണ്ഡും മറ്റ് ആയുധങ്ങളുമാണ് പോലീസ് 000000000000കണ്ടെത്തിയത്.
220 പവന്‍ സ്വര്‍ണവും നാലര ലക്ഷം രൂപയും ആറര കിലോ വെള്ളി ആഭരണങ്ങളുമാണ് ഇവര്‍ ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ചത്. മലപ്പുറം വാളാഞ്ചേരിയില്‍ നിന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം അന്വേഷണ സംഘം പ്രതികളെയും കൊണ്ട് തമിഴ്നാട്ടിലേക്ക് തിരിക്കും. മോഷണ സംഘത്തലവന്‍ അഞ്ച് പുലിയുടെ കൈവശമുള്ള ആഭരണങ്ങള്‍ കണ്ടെത്തുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. നാദാപുരം ഡിവൈഎസ്പി ഇ.സുനില്‍കുമാര്‍, എസ്‌ഐ എന്‍.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്