ഒഡീസിയുടെ ലാസ്യഭംഗി നുകര്‍ന്ന് കുട്ടികള്‍

0
472

വടകര: ഒഡീഷയുടെ തനത് കലാരൂപമായ ഒഡീസി നൃത്താവിഷ്‌കാരം കുട്ടികള്‍ക്ക് yനവ്യാനുഭവമായി. മേപ്പയില്‍ എസ്ബി സ്‌കൂളിലാണ് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പിക്മാകെ എന്ന സംഘടന നൃത്താവിഷ്‌കാരം നടത്തിയത്. പ്രസിദ്ധ ഒഡീസി നര്‍ത്തകി മനീഷ മനസ്വിനിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നൃത്ത കലാരൂപങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള വേദിയാണ് സ്പിക്മാകെ. ആസാമീസ്, മണിപ്പൂരി എന്നിവിടങ്ങളിലെ നൃത്തങ്ങളുടെ അവതരണം സ്‌കൂളില്‍ നടന്നിട്ടുണ്ട്.

99999