ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവം: മലപ്പുറം കോക്കൂര്‍ ചാമ്പ്യന്മാര്‍

0
173

വടകര: മൂന്നു ദിവസങ്ങളിലായി വടകരയില്‍ നടന്നുവന്ന സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മലപ്പുറം കോക്കൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ yചാമ്പ്യന്മാരായി. കുറ്റിപ്പുറം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും മലപ്പുറം വട്ടംകുളം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
വടകര ടെക്‌നിക്കല്‍ സ്‌കൂളില്‍ നടന്ന കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ ജേതാക്കള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
39 സര്‍ക്കാര്‍ ടെക്നിക്കല്‍ സ്‌കൂളുകളിലെയും ഐഎച്ച്ആര്‍ഡിക്ക് കീഴിലെ ഒമ്പത് ഹൈസ്‌കൂളുകളിലെയും 867 പ്രതിഭകളാണ് 48 ഇനങ്ങളിലായി മൂന്നു ദിവസത്തെ മേളയില്‍ മാറ്റുരച്ചത്.

99999