അന്വേഷണ സംഘാംങ്ങള്‍ക്ക് നന്ദി പറഞ്ഞ് ജ്വല്ലറി ഉടമയും കുടുംബവും

0
809

നാദാപുരം: അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തെ അഴിക്കുള്ളിലാക്കിയ പോലീസ് സംഘത്തിന് നന്ദി പറയാന്‍ ജ്വല്ലറി ഉടമയും കുടുംബവുമെത്തി. മോഷ്ടാക്കള്‍ parco - Copyപിടിയിലായതറിഞ്ഞ് കല്ലാച്ചി റിന്‍സി ജ്വല്ലറി ഉടമ പഴങ്കൂട്ടത്തില്‍ കേളുവും കുടുംബവും കവര്‍ച്ച സംഘത്തെ കാണാനും അന്വേഷണ സംഘാംങ്ങളെ അഭിനന്ദിക്കാനും നേരിട്ടെത്തി.
220 പവന്‍ സ്വര്‍ണാഭരണങ്ങളും മൂന്നര ലക്ഷത്തോളം രൂപയുമാണ് ജ്വല്ലറിയില്‍ നിന്നു കവര്‍ച്ച ചെയ്യപ്പെട്ടത്. ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടതോടെ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു കേളുവും കുടുംബവും. കേസന്വേഷണം നീണ്ടുപോയെങ്കിലും പ്രതീക്ഷ കൈ വിട്ടിരുന്നില്ല. ആശ്വാസ വാക്കുകളുമായി നാദാപുരം എസ്‌ഐ എന്‍.പ്രജീഷ് കൂടെ ഉണ്ടായിരുന്നെന്ന് കേളു പറഞ്ഞു. അന്വേഷണത്തിന്റെ നാള്‍ വഴികളിലെല്ലാം ഓരോ ദിവസവും സ്റ്റേഷനിലെത്തി പോലീസുകാരില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞിരുന്നു. ഇതിനിടെ പ്രതികളുടെ 555555555555555സിസിടിവി ദൃശ്യങ്ങളും നിര്‍ണായക തെളിവുകളും ലഭിച്ചെന്നറിഞ്ഞതോടെ പ്രതീക്ഷകള്‍ വാനോളമായി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രതികള്‍ പിടിയിലായതറിഞ്ഞത്. ഇതോടെ കുടുംബവുമായി എത്തി പ്രതികളെ കണ്ടു. വൈകുന്നേരം നാദാപുരത്തെത്തിയ റൂറല്‍ എസ്പി ജി.ജയദേവിനും ഡിവൈഎസ്പി ഇ.സുനില്‍ കുമാറിനും സിഐ എ.വി.ജോണിനും എസ്‌ഐ എന്‍.പ്രജീനും സ്‌ക്വാഡ് അംഗങ്ങള്‍ക്കും പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചാണ് കുടുംബം മടങ്ങിയത്. കടയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന എസ്പി യുടെ നിര്‍ദ്ദേശത്തിന് അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും അതിന് വേണ്ട ഏര്‍പാടുകള്‍ ചെയ്യുമെന്നും കേളു പോലീസ് അധികാരികള്‍ക്ക് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.