തിരുവള്ളൂര്‍ ആശുപത്രിയുടെ വികസനത്തിനു മാസ്റ്റര്‍ പ്ലാന്‍

0
639

വടകര: തിരുവള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ തീരുമാനമായി. ആശുപത്രിയില്‍ നിലവിലുള്ള സൗകര്യങ്ങള്‍, പരിമിതികള്‍, സാധ്യതകള്‍ എന്നിവ parco - Copyവിലയിരുത്തിയാണു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക. ഒ.പി സമയം ആറ് മണി വരെയായി ദീര്‍ഘിപ്പിക്കുക, ഗൈനക്കോളജി, ശിശു, ദന്ത വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കുക തുടങ്ങിയവ വിഷയങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടത്താന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ കിടത്തിചികിത്സ സാധ്യമാണോ എന്ന് പരിശോധിക്കും. ആര്‍ദ്രം സാമൂഹികാരോഗ്യകേന്ദ്രം ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. ദന്ത രോഗം, പ്രസവശുശ്രൂഷ ഇവക്ക് സ്‌പെഷ്യാലിറ്റി ഒപി തുടങ്ങും. മാസ്റ്റര്‍പ്ലാനിന് അടിസ്ഥാനത്തില്‍ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിക്കും. ബ്ലോക്ക് പഞ്ചായത്തും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

അറുന്നൂറോളം രോഗികള്‍ നിത്യേന എത്തുന്ന ആശുപത്രിയില്‍ നാല് ജനറല്‍ ഡോക്ടര്‍മാരും മറ്റ് അനുബന്ധ ജീവനക്കാരും ഉള്ള സ്റ്റാഫ് പാറ്റേണ്‍ ആണ് നിലവിലുള്ളത്. ലബോറട്ടറി, ജീവിതശൈലീരോഗ ക്ലിനിക്, മാസത്തിലൊരു ദിവസം ഗര്‍ഭ ശുശ്രുഷ ക്ലിനിക്ക് തുടങ്ങിയവ നിലവിലുണ്ട്. എച്ച്എംസി യുടെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന 555555555555555ആശുപത്രി റോഡ് ആണ് ഏറ്റവും വലിയ വെല്ലുവിളി. ആശുപത്രിയിലേക്കുള്ള തിരുവള്ളൂര്‍ ചിറമുക്ക് – പെരിഞ്ചേരിക്കടവ് റോഡിന്റെയും കാഞ്ഞിരാട്ട് തറ-ഹെല്‍ത്ത് സെന്റര്‍ റോഡിന്റെയും പുനരുദ്ധാരണത്തിന് ആവശ്യമായ സംഖ്യ എംഎല്‍എ ഫണ്ടില്‍ നിന്നു വകയിരുത്തുമെന്ന് പാറക്കല്‍ അബ്ദുല്ല യോഗത്തില്‍ അറിയിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സഫിയ മലയില്‍ അധ്യക്ഷത വഹിച്ചു. തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.മോഹനന്‍, ഗ്രാമ പഞ്ചായത്ത് അംഗം കൂമുള്ളി ഇബ്രാഹിം, ആശുപത്രി സൂപ്രണ്ട് ഡോ: എന്‍.ഉഷ, ഇ.കൃഷ്ണന്‍, റഫീഖ് മലയില്‍, കെ.കെ.ബാലകൃഷ്ണന്‍, വടയക്കണ്ടി നാരായണന്‍, ഇ.കെ.പവിത്രന്‍, തിരിക്കോത്ത് കുഞ്ഞിക്കണ്ണന്‍, നെയ്യിലേരി ദിലീപന്‍, നാണു തിരുവളളൂര്‍, ഷാജി (ഹെഡ് ക്ലര്‍ക്ക്) എന്നിവര്‍ പ്രസംഗിച്ചു