തെരുവു വിളക്ക് നന്നാക്കാത്തതിനെതിരെ ചൂട്ട് കത്തിച്ച് പ്രതിഷേധം

0
332

വടകര: നഗരസഭാ പരിധിയില്‍ കേടായ തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവൃര്‍ത്തി അനന്തമായി നീളുന്നതിനെതിരെ യൂത്ത് ലീഗ് parco - Copyപ്രതിഷേധം. ടൗണ്‍ പരിധിയിലെ ഭൂരിഭാഗം തെരുവ് വിളക്കുകളും കത്തുന്നില്ല. ചില വാര്‍ഡുകളില്‍ പൂര്‍ണമായും കണ്ണടച്ചിരിക്കുകയാണ്. കവലകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചാല്‍ കനത്ത ഇരുട്ടായിരിക്കും. ഒരു വര്‍ഷത്തിലേറെയായി ഈ സ്ഥിതി തുടരുന്നു.
ഇതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് വലിയ വളപ്പ് ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചൂട്ടും മെഴുകുതിരിയും കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു. മജീദ്, മുനീര്‍ സേവന, സഫുവാന്‍, പി.വി.അഫ്‌നാസ്, ജുനു ശബാബ്, സലാഹ്, അസ്മീര്‍, ശിഹാബ്, ഫര്‍ഹാന്‍, യാസര്‍, റിഷാദ്, അനസ്, ആസിഫ് എന്നിവര്‍ പങ്കെടുത്തു.

555555555555555