യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സാമുദായിക ധ്രുവീകരണത്തിനു ശ്രമം: ശ്രേയാംസ് കുമാര്‍

0
162

 

വടകര: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യഥാര്‍ഥപ്രശ്‌നങ്ങളില്‍ നിന്ന് ജന ശ്രദ്ധതിരിച്ച് സാമുദായികമായ ധ്രുവീകരണം ഉണ്ടാക്കാനും സ്പര്‍ധ വളര്‍ത്താനുമാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാര്‍ കുറ്റപ്പെടുത്തി. സോഷ്യലിസ്റ്റ് നേതാവ് parco - Copyടി.ടി.മൂസയുടെ സ്മരണക്കായി മണിയൂര്‍ മുതുവനയില്‍ നിര്‍മിച്ച മന്ദിരം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.ഐ ഡയറക്ടറെ കേന്ദ്രം പുറത്താക്കുകയും പിന്നീട് അദ്ദേഹം രാജിവെക്കുകയും ചെയ്യുന്ന സാഹചര്യം കഴിഞ്ഞ ദിവസമുണ്ടായി. എന്താണ് ഇതിന്റെ രാഷ്ട്രീയം. ഇക്കാര്യങ്ങളും കര്‍ഷകരുടെ പ്രശ്‌നങ്ങളുമൊന്നും ഇവിടെ ചര്‍ച്ചയാകരുതെന്ന് ബി.ജെ.പിക്ക് നിര്‍ബന്ധമുണ്ട്. അതിനാണ് ഇപ്പോള്‍ അയോധ്യപ്രശ്‌നം കൊണ്ടുവരുന്നത്. നാലുവര്‍ഷം എവിടെയായിരുന്നു അയോധ്യ. ജനങ്ങളുടെ ശ്രദ്ധ മുഴുവന്‍ അങ്ങോട്ടുതിരിക്കാനാണ് ശ്രമം. ഇങ്ങനെയാണോ ഒരു രാഷ്ട്രത്തെ മുന്നോട്ടു നയിക്കേണ്ടത്.
കാര്‍ഷികമേഖല പാടെ തകര്‍ന്നു. മൂന്നര ലക്ഷം കോടി രൂപയാണ് ബാങ്കുകളെ പറ്റിച്ച് ചിലര്‍ വിദേശത്ത് താമസിക്കുന്നത്. ഇവരെക്കുറിച്ചൊന്നും പറയാതെ സര്‍ക്കാറിന് 555555555555555എങ്ങിനെ അഴിമതിക്കെതിരെ സംസാരിക്കാനാകും. യഥാര്‍ഥ പ്രശ്‌നങ്ങളൊന്നും ജനങ്ങളുടെ മുന്നില്‍ എത്തുന്നില്ല. ഈ സാഹചര്യത്തില്‍ എങ്ങിനെ കയ്യും കെട്ടി നോക്കിനില്‍ക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
എല്‍.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എന്‍.മനോജ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പ്രവര്‍ത്തകരെ മുന്‍മന്ത്രി കെ.പി.മോഹനന്‍ ആദരിച്ചു. എം.കെ.പ്രേംനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.കെ.ഭാസ്‌കരന്‍, എന്‍.കെ.വത്സന്‍, ഇ.പി.ദാമോദരന്‍, കെ.എം.ബാബു, കെ.പി.കുഞ്ഞിരാമന്‍, ടി.നാണു, സാജിദ് തറോല്‍, മനോജ് ചിറങ്കര, സി.വിനോദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.