കല്ലാച്ചി ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ റിമാന്റില്‍

0
297

നാദാപുരം: കല്ലാച്ചിയിലെ ജ്വല്ലറി കുത്തി തുരന്ന് മുക്കാല്‍ കോടിയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയും പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്റില്‍. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പാക്കം സ്വദേശി അഞ്ച് പുലി എന്ന parco - Copyഅഞ്ചാം പുലി ( 52 ) വീരുപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (31) മധുര ജില്ലയിലെ പുതൂര്‍ സ്വദേശി സൂര്യ (22) എന്നിവരെ നാദാപുരം മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള പേരാമ്പ്ര മജിസ്ട്രേറ്റ് രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു.
ഡിസംബര്‍ നാലിനാണ് റിന്‍സി ജ്വല്ലറിയുടെ പിന്‍ ഭാഗത്തെ ചുമര്‍ കുത്തിതുരന്ന് പൊന്നും പണവും കവര്‍ന്നത്. റിമാന്റിലായ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച നാദാപുരം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ഡിവൈഎസ്പി ഇ.സുനില്‍ കുമാര്‍ പറഞ്ഞു.

555555555555555