വടകരയില്‍ ആലിപ്പഴം വീഴ്ച

0
3810

വടകര: കൊടും ശൈത്യത്തിന്റെ പിടിയില്‍ നാട് അമരുമ്പോള്‍ ആലിപ്പഴം parco - Copyവീഴ്ചയും.വടകര കസ്റ്റംസ്‌റോഡിലാണ് ആലിപ്പഴം വീഴ്ച ദൃശ്യമായത്. കാഞ്ഞങ്ങാട് ബിസിനസുകാരനായ പി.കെ.മുഹമ്മദ് ഷഫീഖിന്റെ റംലാസ് വീട്ടിലാണ് ആലിപ്പഴം വീണത്. വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറും ഇരുചക്രവാഹനങ്ങളും ആലിപ്പഴത്താല്‍ മൂടി. കല്ലുപോല ഉറച്ചുകട്ടിയായ ജലകണങ്ങളെയാണ് ആലിപ്പഴമെന്നു വിളിക്കുന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ വാഹനങ്ങളില്‍ കാണപ്പെട്ട ഹിമക്കട്ടകള്‍ ഏറെ പണിപ്പെട്ടാണ് നീക്കം ചെയ്തത്. തണുത്തുറച്ചതിനാല്‍ വാഹനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകാനും വൈകി. പതിവില്‍ നിന്നു വ്യത്യസ്തമായി ധനുമാസത്തിന്റെ അവസാനം നല്ല തണുപ്പാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്.

555555555555555